ഒച്ചോവയുടെ പ്രതിരോധം തുണച്ചില്ല; രണ്ട് ഗോളുകള്‍ക്ക് വിജയം കുറിച്ച് കാനറികള്‍; മെക്സിക്കോ പുറത്ത്

ബ്രസീല്‍- മെക്സിക്കോ പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് ബ്രസീലിന് ജയം.  88ആം മിനുട്ടിലെ ഫിര്‍മിഞ്ഞോയുടെ ഗോളും  51 ആം മിനുട്ടിലെ നെയ്മറിന്‍റെ ഗോളുമാണ് കാനറികളെ വിജയ പാതയിലെത്തിച്ചത്.

പ്രതിരോധവുമായി മെക്സിക്കൻ ഗോൾകീപ്പർ ഒച്ചോവ കളം നിറഞ്ഞ് നിന്നെങ്കിലും  ബ്രസീലിന്റെ രണ്ട് ഗോൾ തടുക്കാനായില്ല. എങ്കിലും ആ പ്രതിരോധം തന്നെയാണ് ഗോള്‍വേട്ട രണ്ടിൽ ഒതുങ്ങിയത്.

ലോകകപ്പ് ചരിത്രത്തില്‍ ബ്രസീല്‍-മെക്സിക്കോ ഇത്  അഞ്ചാമത്തെ തവണയാണ് ഏറ്റുമുട്ടുന്നത്. അഞ്ചു തവണയും ജയം ബ്രസീലിന് സ്വന്തം.

ലോകചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ച് റഷ്യന്‍ ലോകകപ്പിലെ പോരാട്ടത്തിന് തുടക്കമിട്ട മെക്സിക്കോയ്ക്ക് ബ്രസീലിനെ വീ‍ഴ്ത്താന്‍ സാധിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News