ഒപ്പത്തിനൊപ്പം ഗോള്‍ മടക്കി ബെല്‍ജിയം; ജപ്പാനെതിരെ തിരിച്ചടിച്ച് കറുത്ത കുതിരകള്‍ (2-2)

ഗോള്‍ മടക്കി ബെല്‍ജിയം. ജപ്പാനെതിരെ രണ്ട് ഗോള്‍ നേടി കറുത്ത കുതിരകള്‍ തിരിച്ചടിച്ചു. കറുത്ത കുതിരകളെ പിടിച്ചുകെട്ടി ജപ്പാന്‍ കുതിപ്പ് തുടരുമ്പോള്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് കളി സമനിലയിലാക്കിയിരിക്കുകയാണ്  ബെല്‍ജിയം.

ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ജപ്പാന്‍റെ കുതിപ്പ്. എന്നാല്‍ 74 ആം മിനുട്ടില്‍ ഫെല്ലൈങ്നിയും  69 ആം മിനുട്ടില്‍ യാന്‍ വോട്ടേര്‍ങ്ങനും ജപ്പാനെ സമനിലയില്‍ തളച്ചു.

52 ആം മിനുട്ടില്‍ തക്കാഷി ഇനൂയിയും 48 ആം മിനുട്ടില്‍ ഹരാഗൂച്ചിയും ഗോളടിച്ചാണ് ജപ്പാന്‍ കുതിപ്പിന് തുടക്കമിട്ടത്. ഇരുവരും ജപ്പന്‍ വേണ്ടി തകര്‍പ്പന്‍ ഗോള്‍ നേടി കറുത്ത കുതിരകളെ വിറപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here