അവസാന നിമിഷം ലീഡ് നേടി ചുവന്ന ചെകുത്തന്മാര്‍; ബെല്‍ജിയം ക്വാര്‍ട്ടറില്‍; ജപ്പാന്‍ പുറത്ത്

ബെല്‍ജിയം ജപ്പാന്‍ പോരാട്ടത്തില്‍ ബെല്‍ജിയത്തിന് വിജയം. അവസാന നിമിഷം ലീഡ് നേടിയ ചുവന്ന ചെകുത്തന്മാര്‍ ബെല്‍ജിയം ക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ ജപ്പാന്‍ പുറത്തായി. ഇഞ്ചുറി ടൈമില്‍ ചാര്‍ലി നേടിയ ഗോളാണ് ബെല്‍ജിയത്തെ വിജയക്കുതിപ്പിലെത്തിച്ചത്.

74 ആം മിനുട്ടില്‍ ഫെല്ലൈങ്നിയും  69 ആം മിനുട്ടില്‍ യാന്‍ വോട്ടേര്‍ങ്ങനും ബെല്‍ജിയത്തിന് വേണ്ടി ഗോള്‍ നേടി കറുത്ത കുതിരകളുടെ പോരാട്ടതിന് മൂര്‍ച്ച പകര്‍ന്നു.

52 ആം മിനുട്ടില്‍ തക്കാഷി ഇനൂയിയും 48 ആം മിനുട്ടില്‍ ഹരാഗൂച്ചിയും ഗോളടിച്ച് ജപ്പാനാണ് ആദ്യം ഗോള്‍ വേട്ടക്ക് തുടക്കമിട്ടങെകിലും ഒടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെല്‍ജിയത്തിനോട് പരാജയം ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here