‘ജീവനം’; മണ്ണറിഞ്ഞ് പഠിക്കാനും, പഠിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍

പരിസ്ഥിതി അവബോധം ഉള്ള പുതു തലമുറയെ വാർത്തെടുക്കാൻ ജീവനം പദ്ധതി.വിദ്യാർഥികൾ പഠനത്തോടൊപ്പം ഒരു വർഷം നീളുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ കൂടി ഏറ്റെറ്റെടുക്കുന്ന പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രി തുടക്കമിട്ടു.

കണ്ണൂർ കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ജീവനം നടപ്പാക്കുന്നത്.

വിദ്യാലയങ്ങൾ പരിസ്ഥിതിയെ അറിഞ്ഞുകൊണ്ട് ജീവിത രീതി രൂപപ്പെടുത്താനുള്ള കേന്ദ്രങ്ങൾ കൂടിയാണെന്ന് പ്രഖ്യാപിക്കുകയാണ് ജീവനം പദ്ധതി.

കുട്ടികളുടെ പഠന മേഖലയെ പരിപോഷിപ്പിക്കുന്ന രീതിയിലും ദൈനം ദിന പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്ന രീതിയിലുമാണ് പദ്ധതി ആവിഷകരിച്ചിരിക്കുന്നത്.

ഒരു അധ്യയന വർഷം നീളുന്ന പരിസ്ഥിതി കലണ്ടർ തയ്യാറാക്കിയാണ് പ്രവർത്തനം.കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളുടെയും പ്രവർത്തനം വിലയിരുത്തി മികച്ച സ്കൂളിന് മികവിന്റെ വിദ്യാലയം പുരസ്‌കാരം നൽകും.

പദ്ധതിയുടെ ഉദ്ഘടനം കല്യാശ്ശേരി എം എൽ എ ടി വി രാജേഷിന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിർവഹിച്ചു.

ജൈവ വൈവിധ്യ മേഖല സൃഷ്ടി,ശലഭ ഉദ്യാനം,ഹെറിറ്റേജ് മ്യൂസിയം, മണ്ണ് ജല പരിപാലനം,മാതൃക കൃഷിത്തോട്ടം,ഗാന്ധി സ്‌മൃതി വാര പ്രവർത്തനം,നൂതന ആവിഷ്കരങ്ങൾ തുടങ്ങിയ ഉൾപ്പെടുന്നതാണ് ഒരു വർഷത്തെ പ്രവർത്തന പദ്ധതി.

തിരഞ്ഞെടുത്ത വിദ്യാലയങ്ങൾക്ക് കണ്ടൽ നഴ്സറി,ഔഷധ തോട്ട നിർമാണം,മാതൃക ജൈവ വൈവിധ്യ പാർക്ക് നിർമാണം,സർപ്പക്കാവുകളെ കുറിച്ചുള്ള പഠനവും മാപ്പിംഗും തുടങ്ങിയ ചുമതലകളും നൽകി.

ജീവന്റെ നിലനിൽപ്പിനു അടിസ്ഥാനമായ വായു,ജലം,മണ്ണ്,ജൈവ വൈവിധ്യം എന്നീ വിഷയങ്ങലിലുള്ള പരിപാടികളും സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News