അമ്പൂരിയിൽ സിപിഐഎം -ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കോൺഗ്രസ്‌ ആക്രമണം

അമ്പൂരിയിൽ സി പി ഐ എം -ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർക്കു നേരെ കോൺഗ്രസ്‌ ആക്രമണം. ആക്രമണത്തിൽ ഗ്രാമ പഞ്ചായത്ത് പഞ്ചായത്തു പ്രസിഡണ്ടടക്കം , അഞ്ച് ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർക്കും പരിക്ക്.

കൊല്ലപ്പെട്ട എസ് എഫ് ഐ നേതാവ് അഭിമന്യുവിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് എസ് എഫ് ഐ യുടെ നേതൃത്വത്തിൽ അമ്പൂരി ജംഗ്ഷനിൽ നടത്തിയ യോഗത്തിനു നേർക്ക് കല്ലുകൾ വലിച്ചെറിഞ്ഞു കൊണ്ട് യൂത്തുകോൺഗ്രസുകാർ ആക്രമിക്കുകയായിരുന്നു.

കുട്ടികളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് തടയാൻ ശ്രമിച്ച അമ്പൂരി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ബി ഷാജിയെ ക്രൂരമായി മർദ്ദിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ പി ഐ എം വെള്ളറട ഏരിയാ കമ്മറ്റി അംഗം തോട്ടത്തിൽ മധു, ലോക്കൽ കമ്മിറ്റി സെക്രട്ടറി കുടപ്പന മൂട് ബാദുഷ .എസ്എഫ്ഐ മേഖലാ സെക്രട്ടറി സൂരജ് ,ഡിവെഎഫ്ഐ സെക്രട്ടറി ഷംനാദ് തുടങ്ങിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News