
മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കുവേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മുഖ്യപ്രതി മുഹമ്മദിനും കൂട്ട്പ്രതികളായ എസ്ഡിപിഎെ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പൊലീസിന്‍റെ ലുക്കൗട്ട് നോട്ടീസ്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ടുപേരില്‍ രണ്ടുപേര്‍ സംസ്ഥാനം വിട്ടുവെന്ന സൂചനകളെത്തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തയ്യാറെടുക്കുന്നത്.
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുക.15 പേര്‍ ഉള്‍പ്പെട്ട സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇനി എട്ടുപേരെയാണ് കണ്ടെത്താനുള്ളത്.
ഇന്നു തന്നെ മറ്റുള്ളവരെ കണ്ടെത്തുമെന്നാണ് സൂചന.അതേസമയം കസ്റ്റഡിയിലെടുത്ത ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
മഹാരാജാസ് കോളേജില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളേജിലെ എം.ബി.എ വിദ്യാര്‍ഥിയാണ് ബിലാല്‍.അറസ്റ്റിലായ 37കാരന്‍ റിയാസ് ഫോര്‍ട്ട്കൊച്ചി സ്വദേശിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here