അഭിമന്യു കൊലപാതകം: മു‍ഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു; കൊലയാളിസംഘത്തിലധികവും പുറത്തുനിന്നുള്ള എസ്ഡിപിഐക്കാര്‍, ഏ‍ഴുപേര്‍ പിടിയില്‍

എറണാകുളം മഹാരാജാസ് കോളേജില്‍ ഏകപക്ഷീയമായി അക്രമം നടത്തി എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്.

അക്രമം നടത്തിയ സംഘത്തില്‍ ഭൂരിഭാഗവും പുറത്തു നിന്ന് വന്നവരാണെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.

അക്രമം നടത്തിയതിന് ശേഷം ഇവര്‍ ഒളിവില്‍ പോവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് ഇന്ന് രാവിലെ ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേസില്‍ 4 പേർ കൂടി കസ്റ്റഡിയിൽ ഇതോടെ ആകെ 7 പേരാണ് പിടിയിലായത് 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സൈഫുദ്ദീൻ, നവാസ് എന്നിവരാണ് ഇപ്പോൾ പിടിയിലായത്.

നവാസിനെ പനങ്ങാട് പോലിസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നു. പിടിയിലായ മറ്റൊരാളെ ഫോർട്ടുകൊച്ചി പോലിസ് സ്റേഷനിൽ ചോദ്യം ചെയ്യുന്നു.

അക്രമം നടത്തിയവര്‍ കൊലപാതകമുള്‍പ്പെടെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച സംഘമാണെന്നും മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം മുന്‍കൂട്ടി തീരുമാനിച്ച കൃത്യം നടപ്പിലാക്കുകയായിരുന്നുവെന്നുമാണ് അന്വേഷമണത്തില്‍ നിന്നും വ്യക്തമായത്.

പ്രതികളില്‍ ചിലരുടെ സിസി ടിവി ദൃശ്യം കൂടി ലഭിച്ചതോടെയാണ് അന്വേഷണസംഘത്തിന് അക്രമികളെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചത്.

പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് കൊലയാളിസംഘത്തില്‍ രണ്ട് പേര്‍ മഹരാജാസ് കോളേജ് വിദ്യാര്‍ത്ഥികളാണെന്നും ബാക്കിയുള്ളവര്‍ പുറത്തുനിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകരുമാണ്.

മഹാരാജാസിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദാണ് പ്രധാനപ്രതി, മറ്റൊരുപ്രതി ഈ വര്‍ഷം മഹാരാജാസില്‍ പ്രവേശനം നേടിയ ഫാറൂഖ് മറ്റു പ്രതികളെല്ലാം പുറത്തുനിന്നുള്ളവരാണ്. ഫറൂഖ് സംസ്ഥാനം വിട്ടതായാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം.

കൊലപാതകത്തില്‍ ഉന്നത ഗൂഢാലോചന നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

അഭിമന്യുവിനൊപ്പം പരിക്കേറ്റ് ആശുപത്രിയില്‍ ക‍ഴിയുന്ന അര്‍ജുന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശിപത്രിവൃത്തങ്ങള്‍ ഉറിയിച്ചു.

പ്രവേശന ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരുക്കങ്ഹല്‍ക്കിടെയാണ് സംഘടിച്ചെത്തിയ എസ്ഡിപിഎെ സംഘം അഭിമന്യുവിനും സുഹൃത്തുക്കള്‍ക്കും നേരെ അക്രമം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News