നിപ വൈറസ്; ഉറവിടം വൗവ്വാലുകള്‍ തന്നെ

കേരളത്തിന്റെ ആരോഗ്യ മേഖലയെ പിടിച്ച് കുലുക്കിയ നിപ വൈറസുകളുടെ കാരണം പഴംതീനി വൗവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരണം.

വൈറസുകള്‍ പകര്‍ന്ന ആദ്യഘട്ടത്തില്‍ തന്നെ കേരളത്തിന്റെ ആരോഗ്യരംഗം പ്രകടിപ്പിച്ച ആശങ്കകള്‍ ശരിവയ്ക്കുന്നതാണ്. പുതിയ വിവരം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) ആണ് നിപ വൈറസ് പകര്‍ന്നത് പഴംതീനി വൗവ്വാലുകളില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചത്.

നിപ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പേരാമ്പ്രയിലെ ചങ്ങരോത്തില്‍ നിന്നും ശേകരിച്ച ആദ്യ ബാച്ച് വൗവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ രണ്ടാം ഘട്ടം ശേഖരിച്ച സാമ്പിളുകളില്‍ നിന്നും നിപ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ആദ്യം ശേഖരിച്ച 21 സാമ്പിളുകല്‍ പ്രാണികലെ ഭക്ഷിക്കുന്നവയായിരുന്നു.

രണ്ടാം ഘട്ടം സേഖരിച്ച 55 വൗവ്വാലുകളില്‍ പഴം തീനി വൗവ്വാലുകളും ഉണ്ടായിരുന്നു ഇവയില്‍ നിന്നുമാണ് വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News