ഡബ്യുസിസിയില്‍ പൊട്ടിത്തെറി; മഞ്ജു വാര്യര്‍ രാജി വച്ചു

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു.

രാജി വച്ചെന്ന വിവരം മഞ്ജു, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു. അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത്.

മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി.

നേരത്തെയും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ‘അമ്മ’യില്‍ നിന്ന് നാലു നടിമാര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്യുസിസിയില്‍ നിന്നുള്ള മഞ്ജുവിന്റെ പിന്‍മാറ്റം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനും വേണ്ടി ഡബ്യുസിസി രൂപീകരിച്ചത്.

മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍, വിധു വിന്‍സന്റ് തുടങ്ങിയവരാണ് സംഘടന രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News