
മഹാരാജാസില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ടുകാര്‍ തന്നെയെന്ന് തുറന്ന് പറഞ്ഞ് എസ്ഡിപി ഐ സംസ്ഥാന പ്രസിഡണ്ട് മജീദ് ഫൈസി.
കുട്ടികളെ അക്രമിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ക്യാമ്പസിലെത്തുക സ്വാഭാവികമെന്നും മജീദ് ഫൈസി. കഴിഞ്ഞ ദിവസം രാത്രി കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകത്തെ ന്യായീകരിച്ച് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് രംഗത്തെത്തി.
കൊലപാതകം നടന്ന സമയത്ത് തന്നെ വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും എസ്ഡിപിഐയും ക്യാമ്പസ് ഫ്രണ്ടും ഇതിനെ നിഷേധിച്ചിരുന്നു.
എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ഭൂരിപക്ഷവും പിടിയിലായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഏറ്റുപറച്ചില്‍ നടത്തിയത്.
ഇന്നലെ നടന്ന ചര്‍ച്ചകളിലെല്ലാം ക്യാന്പസ് ഫ്രണ്ടുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് എസ്ഡിപിഎെ പ്രതിനിധികളൊക്കെയും പറഞ്ഞിരുന്നു.
എന്നാല്‍ ഒറ്റരാത്രികൊണ്ടാണ് നീചമായ ഈ കൊലപാതകത്തെ ന്യായീകരിക്കാന്‍ രംഗത്തെത്തിത്. പല തീവ്രവാദ സംഘടനകളും ചെയ്യുന്നതുപോലെ കുറ്റം ചെയ്തശേഷം പരസ്യമായി കുറ്റം ഏറ്റെടുക്കുന്ന രീതിയാണ് കൊലപാതകികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here