ഡിജിപിമാരുടെ നിയമനാധികാരം യുപിഎസ്‌സിക്ക്; ശുപാര്‍ശകള്‍ മൂന്ന് മാസംമുമ്പ് സംസ്ഥാനങ്ങള്‍ യുപിഎസ്‌സിക്ക് കൈമാറണം: സുപ്രീം കോടതി

ഡിജിപിമാരുടെ നിയമനാധികാരം ഇനി മുതല്‍ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്. പുതിയ ഡിജിപിയെ നിയമിക്കുന്നതിന് മൂന്ന് മാസം മുമ്പ് സംസ്ഥാന സര്‍ക്കാരുകള്‍  ശുപാര്‍ഷ നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ഇതുപ്രകാരം സംസ്ഥാന പൊലീസ് മേധാവികളെ നിയമിക്കാന്‍ ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടാകില്ല. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് പൊലീസിന്റെ  നവീകരണം സംബന്ധിച്ച പരാതി പരിഗണിച്ചത്. 

അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ , മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍ , ഗോപാല്‍ ശങ്കരനാരായണന്‍ എന്നിവരുടെ വാദങ്ങള്‍ കേട്ടതിന് ശേഷമാണ് കോടതി ഡിജിപിമാരുടെ നിയമന മാനദണ്ഡം പുറത്തിഇറക്കിയത്.

ഇതുപ്രകാരം  സംസ്ഥാന  പൊലീസ് മേധാവികളുടെ നിയമനത്തിന്റെ ചുമതല യുപിഎസ്സിക്കായിരിക്കും. യുപിഎസ്സി  പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും ഡിജിപി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പുതിയ ഡിജിപിമാരുടെ പട്ടിക തയ്യാറാക്കണമെന്നും സുപ്രീം കോടതിനിര്‍ദേശിച്ചു.

സംസ്ഥാന പൊലീസ് മേധാവികളുടെ നിയമനം സംബന്ധിച്ച സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്നതും സുപ്രീം കോടതി തടഞ്ഞു.

ഡിജിപിയായി നിയമിതനാകുന്ന ആള്‍ക്ക് തല്‍സ്ഥാനത്ത് രണ്ട് വര്‍ഷം സേവന കാലാവധി ഉറപ്പാക്കണമെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News