മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം: മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

നെല്ലൂനി സ്വദേശി സച്ചിന്‍ കുമാര്‍, നീര്‍വേലി സ്വദേശി വിജിത് പി വി, കൊക്കയില്‍ കെവി സുജി എന്നിവരാണ് പിടിയിലായത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സിപിഐഎം പ്രവര്‍ത്തകരെ അക്രമിച്ചതിന് ശേഷം ഇവര്‍ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. കേസില്‍ ഒന്‍പത് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

സിപിഐഎം പ്രവര്‍ത്തകരായ ലതീഷ്, ലനീഷ്, സായുഷ്, ശരത് എന്നിവരെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് വാഹനം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ലനീഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേര്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലും ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here