ഓര്‍ത്തഡോക്‌സ് വൈദീകരുടെ പീഡനം: ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് വൈദീകരുടെ ലൈംഗിക പീഡനക്കേസില്‍ ക്രൈം ബ്രാഞ്ച് FIR കോടതിയില്‍ സമര്‍പ്പിച്ചു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് Fl Rന്റെ പകര്‍പ്പ് നല്‍കിയത്.

376,354,354 A, 506 എന്നീ വകുപ്പുകള്‍ അനുസരിച്ചു ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയ്ക്ക് പുറമെ ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകളും ചുമത്തിയാണ് വൈദീകര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കോടതിയില്‍ FIR സമര്‍പ്പിച്ചത്.

ഇന്നലെയായിരുന്നു ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരായ എബ്രഹാം വര്‍ഗീസ്, ജോണ്‍സണ്‍ വി മാത്യു, ജെയ്‌സ് കെ ജോര്‍ജ്, ജോബ് മാത്യു എന്നീവര്‍ക്കെതിരെ ക്രൈബ്രാഞ്ച് കേസ് രജിസ്ട്രര്‍ ചെയ്തത്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നതിനാല്‍ വൈദികരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News