ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം: അറസ്റ്റ് തടയാതെ ഹൈക്കോടതി

കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിപിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല.

വൈദികരുടെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ഫാദര്‍ ജോബ് മാത്യു, ഫാദര്‍ സോണി വര്‍ഗ്ഗീസ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നാളെ വരെ അറസ്റ്റ് തടയണമെന്ന് വാദത്തിനിടെ വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.

തങ്ങള്‍ ബലാല്‍സംഗം ചെയ്തതായി യുവതി മൊഴി നല്‍കിയിട്ടില്ലന്നും വൈദികര്‍ വാദിച്ചു. ഇതിനെ തുടര്‍ന്ന് യുവതിയുടെ മൊഴി പരിശോധിച്ച് അറിയിക്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

വൈദികര്‍ക്കെതിരെ യുവതിയുടെ മൊഴി ഉണ്ടെന്നും എഫ്‌ഐആറിലെ മഷി ഉണങ്ങുന്നതിന് മുന്‍പ് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന വാദം അംഗീകരിക്കാനാവില്ലന്നും പ്രോസിക്യക്ഷന്‍ വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News