”ഒവി വിജയന് മൃദു ഹിന്ദുത്വസമീപനം”: സക്കറിയയുടെ പരാമര്‍ശത്തില്‍ സാഹിത്യകാരന്‍മാര്‍ക്കിടയില്‍ തര്‍ക്കം

പാലക്കാട്: ഒവി വിജയന്റെ ആത്മീയതയിലൂന്നിയ രചനകളെയും ആര്‍എസ്എസ് അനുകൂല സംഘടനയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചതിനെയും ചൊല്ലി സാഹിത്യകാരന്‍മാര്‍ക്കിടയില്‍ തര്‍ക്കം.

പാലക്കാട് തസ്‌റാക്കില്‍ ഒവി വിജയന്‍ ജന്‍മദിനാഘോഷ പരിപാടിക്കിടയില്‍ മൃദു ഹിന്ദുത്വ സമീപനമാണ് ഒവി വിജയന്‍ അവസാന കാലത്ത് സ്വീകരിച്ചതെന്ന സാഹിത്യകാരന്‍ സക്കറിയയുടെ പരാമര്‍ശമാണ് ചര്‍ച്ചക്കിടയാക്കിയത്. സക്കറിയയുടെ നിലപാടിനെതിരെ ഒവി ഉഷ, ആഷാ മേനോന്‍, വി. മധുസൂധന്‍ നായര്‍ തുടങ്ങിയവര്‍ രംഗത്ത് വന്നു.

തസ്‌റാക്കില്‍ ഒവി വിജയന്‍ ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി സക്കറിയയുടെ സംസാരം എന്ന പേരില്‍ നടന്ന സക്കറിയയുടെ പ്രഭാഷണത്തിനിടെയാണ് ഒവി വിജയന്റെ എഴുത്തിലെ ആത്മീയതയെയും ആര്‍എസ്എസ് അനുകൂല സംഘടനയുടെ പുരസ്‌ക്കാരം സ്വീകരിച്ചതുമായി ബന്ധപ്പെട്ട സക്കറിയയുടെ വിമര്‍നാത്മക നിലപാടുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചയുയര്‍ന്നു വന്നത്.

ഒവി വിജയന്റെ അവസാന കാലത്തെ എഴുത്തിലെ നിലപാടുകള്‍ വര്‍ഗ്ഗീയവാദികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു. ആര്‍എസ്എസ് അനുകൂല സംഘടനയില്‍ നിന്ന് പുരസ്‌ക്കാരം സ്വീകരിച്ചത് തെറ്റായിരുന്നു. ഇതായിരുന്നു സക്കറിയയുടെ പരാമര്‍ശം.

സക്കറിയയുടെ നിലപാടിനെതിരെ ഒവി വിജയന്റെ സഹോദരി ഒവി ഉഷയും, ആഷാമേനോനും മധുസൂധനന്‍ നായരും രംഗത്ത് വന്നു. അവാര്‍ഡ് സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് ആഷാമേനോന്‍ പറഞ്ഞപ്പോള്‍ പുരസ്‌ക്കാരങ്ങള്‍ എഴുത്തിനുള്ള അംഗീകാരമാണെന്നായിരുന്നു മധുസൂധനന്‍ നായരുടെ നിലപാട്.

എന്നാല്‍ സക്കറിയ നിലപാടിലുറച്ച് നിന്നു. പുരസ്‌ക്കാരം നല്‍കുന്നതാരാണെന്നത് പ്രധാനമാണെന്നും വര്‍ഗ്ഗീയസംഘടനകളുടെയും മതനേതാക്കന്‍മാരുടെയും പുരസ്‌ക്കാരങ്ങള്‍ താന്‍ സ്വീകരിക്കില്ലെന്നും സക്കറിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News