അഭിമന്യു കൊലപാതകത്തില്‍ മജീദ് ഫൈസിയുടെ ന്യായീകരണം: വാര്‍ത്ത പുറത്തുവിട്ട പീപ്പിള്‍ ടിവിക്കെതിരെ എസ്ഡിപിഐയുടെ ഭീഷണി

കൈരളി പീപ്പിള്‍ ടിവിക്കെതിരേ എസ്ഡിപിഐയുടെ ഭീഷണി. കൊലപതാകത്തെ ന്യായീകരിച്ച് സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസ്താവന സംപ്രേഷണം ചെയ്തതിനാണ് മലപ്പുറം ബ്യൂറോയിലേക്ക് എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിച്ച് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി നടത്തിയ പ്രസ്താവന സംപ്രേഷണം ചെയ്തതിനെതിരേയാണ് പ്രതിഷേധം. സമൂഹമാധ്യമങ്ങള്‍ വഴിയാണ് മാര്‍ച്ചിന് ആളെക്കൂട്ടിയത്.

എസ് ഡി പി ഐയുടെ ഔദ്യോഗിക ജില്ലാ ഫേസ്ബുക്ക് പേജിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ടായി. മലപ്പുറം ബ്യൂറോയുടെ സമീപത്ത് ടൗണ്‍ഹാളിന് മുമ്പില്‍ മാര്‍ച്ച് പോലിസ് തടഞ്ഞു.

സ്വയരക്ഷയ്ക്കാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു എസ് ഡി പി ഐയുടെ വിശദീകരണം. സി പി ഐ എമ്മിനും കൈരളി പീപ്പിള്‍ ചാനലിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ ഭീഷണി മുഴക്കിയായിരുന്നു മാര്‍ച്ച് മലപ്പുറം നഗരത്തിലൂടെ കടന്നുപോയത്.

മാധ്യമസ്ഥാപനങ്ങളിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാവില്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹദാസ് പ്രതികരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയനും മാധ്യമ സ്ഥാപനത്തിലേക്കുള്ള കടന്നുകയറ്റത്തെ അപലപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here