ചരിത്രം കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍; ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ അധിക സീറ്റുകള്‍ അനുവദിച്ച് സർക്കാർ ഉത്തരവ്

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ രണ്ട് അധിക സീറ്റുകള്‍ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്‌സുകൾക്കും ഇത് ബാധകമാകും.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര പുരോഗതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ശുപാര്‍ശയനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പടുവിച്ചത്.

പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ച് പഠിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News