യുഎഇയില്‍ വീണ്ടും മലയാളികള്‍ക്ക് കോടികളുടെ സമ്മാനക്കിലുക്കം

യുഎഇയില്‍ വീണ്ടും മലയാളികള്‍ക്ക് കോടികളുടെ സമ്മാനക്കിലുക്കം. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ഏഴ് മില്ല്യന്‍ ദിർഹം സമ്മാനം ലഭിച്ചു .

ഇന്ന് രാവിലെ നടന്ന നറുക്കെടുപ്പിൽ ആണ് മലയാളിയായ ടോജോ മാത്യുവിനു 13 കോടിയിലേറെ രൂപ
സമ്മാനം ലഭിച്ചത്. വിജയിയെക്കുറിച്ചുള്ള കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇന്നത്തെ നറുക്കെടുപ്പിൽ ലക്ഷം ദിർഹം വീതം നേടിയ മറ്റു വിജയികളിൽ ഏഴുപേരിൽ അഞ്ചും ഇന്ത്യക്കാരാണ്. അഷ്റഫ് മൊയ്തീൻകുട്ടി, സീമാ ജെയിംസ്, ആകാശ് രവീന്ദ്രനാഥ് പ്ലാക്കാട്ട്, ശ്രീദസ ദേവേന്ദ്രനായക്, ഗൗതം സേഥി എന്നിവരാണ് സമ്മാനം ലഭിച്ച ഇന്ത്യക്കാര്‍ .

മുൻ മാസങ്ങളിൽ നടന്ന നറുക്കെടുപ്പുകളില്‍ സമ്മാനം നേടിയവരുടെ കൂട്ടത്തില്‍ മലയാളികളാണ് മുന്‍ പന്തിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here