മണ്ണ് പുതഞ്ഞ ഫുട്‌ബോള്‍ ജേഴ്‌സിയില്‍ പതറാതെ തായ് കുട്ടികള്‍; വിശക്കുന്നുവെന്നും എന്ന് തിരിച്ചുപോകാമെന്നും അന്വേഷണം; രക്ഷാപ്രവര്‍ത്തനം നാലു മാസം വരെ നീളും

തായ് ലാന്‍ഡില്‍ പട്ടായ ബീച്ചിലെ ഗുഹയില്‍ ചെളിവെള്ളത്തിന് നടുവില്‍ കുടുങ്ങി മരണത്തെ മുഖാമുഖം കണ്ട 12 കുട്ടി ഫുട്‌ബോള്‍ താരങ്ങള്‍ക്കും കോച്ചിനും പത്ത് ദിവസങ്ങള്‍ക്ക് ശേഷവും പതര്‍ച്ചയില്ല.

രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ ഗുഹാമുഖത്തുനിന്ന് അകലെ വെള്ളം കയറാത്ത നിലത്ത് സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു അവര്‍. ടോര്‍ച്ച് തെളിച്ച് രക്ഷാപ്രവര്‍ത്തകനായ ബ്രിട്ടിഷ് ഡൈവര്‍മാരിലൊരാള്‍ ഒരു കുട്ടിയോടു ചോദിച്ചു, നിങ്ങള്‍ എത്രപേരുണ്ട്? 13 എന്ന് മറുപടി. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി അവര്‍ എല്ലാവരും ഒരിടത്തുതന്നെയുണ്ടായിരുന്നു.

ലോകം മുഴുവന്‍ ശ്വാസമടക്കി കണ്ട അപകട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടികളുടെ ഗുഹയ്ക്കുള്ളിലെ ദൃശ്യങ്ങളും വീഡിയോയും പുറത്തുവന്നു. മണ്ണ് പുതഞ്ഞ ഫുട്‌ബോള്‍ ജേഴ്‌സിയില്‍ നില്‍ക്കുന്ന ചിത്രങ്ങളാണിവ.

ഗുഹയിലെ ഇരുട്ടിനെ ഭേദിച്ച് രക്ഷാപ്രവര്‍ത്തകരെത്തിയപ്പോള്‍ കുട്ടികള്‍ ആദ്യം ചോദിച്ചത് ഇന്ന് ഏത് ദിവസമാണെന്നും നമ്മള്‍ എന്ന് തിരിച്ചുപോകുമെന്നുമാണ്.

ഒപ്പം തങ്ങള്‍ക്ക് വിശക്കുന്നുവെന്ന പരാതിയും. നാവികസേനയുടെ സീല്‍ വിഭാഗം ഭക്ഷണവും വെള്ളവും ഡോക്ടര്‍മാരുമുള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളുമായി ഉടനെത്തുമെന്ന രക്ഷാപ്രവര്‍ത്തകരുടെ വാക്കുകള്‍ക്ക് കുട്ടികളുടെ കൂട്ടായ നന്ദിയെന്ന മറുപടിയും ഒഴുകിയെത്തി.

പലരുടേയും ആരോഗ്യ സ്ഥിതി മോശമായതുകൊണ്ട് തന്നെ അവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കുക എന്നതായിരിക്കും രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. പലരും വിശന്ന് അവശരായിട്ടാണുള്ളത്.

എന്നാല്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ നാല് മാസമെങ്കിലും അവിടെ തന്നെ കഴിയേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മണ്‍സൂണ്‍ അവസാനിക്കുന്ന ഒക്ടോബറിന് ശേഷമെ ഗുഹയ്ക്കുള്ളില്‍ നിന്ന് ഇവരെ പുറത്തെത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.10 കിലോമീറ്ററുള്ള ലാവോങ് നാം ഗുഹയിലെ അങ്ങേയറ്റത്താണ് കുട്ടികളും കോച്ചുമുള്ളത്.

മഴക്കാലത്ത് ഗുഹയ്ക്കുള്ളില്‍ 16 അടിയോളം വെള്ളം കയറും. അതിനാല്‍ കുട്ടികളെ നീന്തലടക്കമുള്ള കാര്യങ്ങള്‍ പഠിപ്പിക്കാനാണ് ആദ്യം ശ്രമിക്കുകയെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഏകദേശം നാല് മാസത്തേക്ക് പിടിച്ച് നില്‍ക്കാനുള്ള ഭക്ഷണവും സാധനങ്ങളും ഗുഹയ്ക്കുള്ളിലേക്ക് എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കാത്തിരിപ്പിന്റെ പത്താം നാളിലാണ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ കോച്ചിനെയും ജീവനോടെ കണ്ടെത്തിത്. അണ്ടര്‍ 16 ഫുട്‌ബോള്‍ ടീമായ വൈല്‍ഡ് ബോറിലെ അംഗങ്ങളായ 12 സ്‌കൂള്‍ കുട്ടികളും അവരുടെ പരിശീലകനായ ഇക്കാപോല്‍ ജന്താവോങും (25) ജൂണ്‍ 23നാണ് തായ്‌ലാന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള താം ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയത്.

കനത്തമഴയെത്തുടര്‍ന്നാണ് ഇവര്‍ ഗുഹയില്‍ അഭയം തേടിയത്. എന്നാല്‍ മണ്ണും ചെളിയും നിറഞ്ഞ് കവാടം അടഞ്ഞതോടെ ഇവര്‍ ഗുഹയ്ക്കുള്ളില്‍പ്പെട്ടു. 11 മുതല്‍ 16 വരെ പ്രായമുള്ളവരാണ് കുട്ടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News