‘വെങ്കലം’ മുതൽ ‘ഞാന്‍ മേരിക്കുട്ടി വരെ’; ബിജു നാരായണന്‍ മനസ് തുറക്കുന്നു; കാണാം ആര്‍ട്ട് കഫേ

നീണ്ട 25 വര്‍ഷത്തെ സംഗീത സപര്യയിൽ പാടിയ ഗാനങ്ങളൊക്കെയും പ്രേക്ഷകർ ഓർത്തുവെക്കുന്നവ… ആദ്യഗാനം രവീന്ദ്രന്‍ മാസ്റ്ററിന്‍റേത്.. അതേ മാഷിന്‍റെ അവസാന ഗാനവും പാടുവാന്‍ ഭാഗ്യം സിദ്ധിച്ച ഗായകന്‍..

പത്തു വെളുപ്പിനും കളഭം തരാമും ഒക്കെ ഇന്നും ബിജു നാരായണന്‍റെ പേരിനൊപ്പം ചേർത്തുവെക്കുന്നവയാണ്.. അസംഖ്യം ഭക്തിഗാനങ്ങൾ, അതിലേറെ ആൽബങ്ങൾ…

വെങ്കലം മുതൽ ഞാന്‍ മേരിക്കുട്ടി വരെയെത്തി നിൽക്കുന്ന സിനിമാ ഗാനാലപനത്തെ കുറിച്ച്, കാസറ്റുകൾ കളം നിറഞ്ഞിരുന്ന പ‍ഴയ കാലത്തെ കുറിച്ച്, ഇളയരാജ , ജോണ്‍സന്‍ മാസ്റ്റർ, വിദ്യാസാഗർ, രവീന്ദ്രന്‍ മാസ്റ്റർ അടക്കമുള്ള ഗുരുതുല്യരോടുള്ള കടപ്പാടിനെ കുറിച്ച്, അപൂർവഭാഗ്യങ്ങളെയും ഇന്നത്തെ സിനിമാലോകത്തെ വിവാദങ്ങളെയും തരംഗങ്ങളെയും കുറിച്ചൊക്കെ ഗായകന്‍ ബിജു നാരായണന്‍ മനസു തുറക്കുന്നു.

ദൂരെ ദൂരെ എന്ന ഞാന്‍ മേരിക്കുട്ടിയിലെ ഗാനമിപ്പോൾ യൂട്യൂബിൽ 11ലക്ഷം പേർ കണ്ടു ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel