സ്വീഡന്‍- സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം; ഏകപക്ഷീയമായ ഒരു ഗോളിന് സ്വീഡന്‍ മുന്നില്‍

സ്വീഡന്‍- സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം കനക്കുമ്പോള്‍ ഒരു ഗോളിന് സ്വീഡന്‍ മുന്നില്‍. ആദ്യ പകുതി ഗോള്‍ രഹിതമാണെങ്കിലു 66 ആം മിനുട്ടില്‍ ഏകപക്ഷീയമായ ഗോളിന് സ്വീഡന്‍ മുന്നിട്ട് നില്‍ക്കുന്നു.

ഫോർസ്ബർഗിന്റെ തകർപ്പൻ ഷോട്ടില്‍  പ്രതിരോധിക്കാനുള്ള സ്വിസ് താരത്തിന്റെ ശ്രമത്തിനിടെ കാലിൽത്തട്ടി ഗതിമാറി വലയിലായതാണ് സ്വീഡന് മുന്നോറ്റമായത്

ബ്രസീലിനെ സമനിലയിൽ തളച്ച് പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയ സ്വിസ്പ്പടയും ജർമനിയും മെക്സിക്കോയും ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിൽനിന്ന് ചാംപ്യൻമാരായി വന്ന സ്വീഡനും തമ്മില്‍ ഉശിരന്‍ പോരാട്ടത്തിനാണ് റഷ്യ വേദിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here