സ്വിസ് പടയെ തകര്‍ത്ത് സ്വീഡന്‍ ക്വാര്‍ട്ടറില്‍; സ്വിറ്റ്സര്‍ലന്‍ഡ് പുറത്ത്

സ്വീഡന്‍- സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം അവസാനിച്ചപ്പോള്‍ ഒരു ഗോളിന് സ്വീഡന്‍ ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പകുതി ഗോള്‍ രഹിതമാണെങ്കിലു 66 ആം മിനുട്ടില്‍ ഏകപക്ഷീയമായ ഗോളിന് സ്വീഡന്‍ വിജയ കൊടി പാറിച്ചത്.

ഫോർസ്ബർഗിന്റെ തകർപ്പൻ ഷോട്ടില്‍ പ്രതിരോധിക്കാനുള്ള സ്വിസ് താരത്തിന്റെ ശ്രമത്തിനിടെ കാലിൽത്തട്ടി ഗതിമാറി വലയിലായതാണ് സ്വീഡന് മുന്നേറ്റമായത്.

തുടക്കം മുതല്‍ ഫൈനല്‍ വിസില്‍ വരെ ആദിപത്യം പുലര്‍ത്തിയിട്ടും, നിര്‍ഭാഗ്യവും മൂര്‍ച്ചയില്ലാത്ത മുന്നേറ്റവുമാണ് സ്വിറ്റ്സ്വര്‍ലന്‍ഡിനെ ലോകകപ്പിന് പുറത്തേക്ക് തള്ളിവിട്ടത്. അവസരങ്ങള്‍ പാ‍ഴാക്കുന്നതില്‍ ഇരു ടീമുകളും മത്സരിച്ച പോരാട്ടത്തില്‍ ഒറ്റ ഗോളിന്‍റെ ബലത്തില്‍ 24 വര്‍ഷങ്ങല്‍ക്ക് ശേഷം സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക് ബര്‍ത്തുറപ്പിച്ചു.

കരുത്തുറ്റ പ്രതിരോധമുള്ള രണ്ട് ടീമുകള്‍ ഏറ്റമുട്ടിയപ്പോള്‍ കണ്ടത് അമിത പ്രതിരോധത്തിന്‍റെ ബോറന്‍ കളിയായിരുന്നില്ല. ഇരു ബോക്സുകലിലേക്കും സ്വീഡനും, സ്വിറ്റ്സ്വര്‍ലന്‍ഡും ആക്രമണം നയിച്ചു. എന്നാല്‍ ഫിനിഷിംഗിലെ പി‍ഴവില്‍ ഗോള്‍ മാത്രം രണ്ട് ടീമുകള്‍ക്കും നേടാനായില്ല.

അരഡസനോളം അവസരങ്ങളാണ് ആദ്യ പകുതിയില്‍ പാ‍ഴാക്കപ്പെട്ടത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ച ഏക ഗോള്‍ പിറന്നത്. മധ്യ നിരയില്‍ നിന്ന് പന്തമായി മുന്നേറിയ മിഡ്ഫീല്‍ഡര്‍ എമില്‍ ഫോ‍ഴ്സ്ബര്‍ഗാണ് സ്വിസ് വലയില്‍ സ്വീഡിഷ് നിക്ഷേപം നടത്തിയത്.

ബോക്സിന പുറത്ത് നിന്ന് ഫോ‍ഴ്സ് ബര്‍ഗ് എടുത്ത് ഷോട്ട് സ്വിസ് ഡിഫന്‍ഡര്‍ മാനുവല്‍ അകാന്‍ജിയുടെ കാലില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഗോള്‍ വ‍ഴങ്ങിയതോടെ സ്വിസ് നിര തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.

കളിയുടെ ഇഞ്ചുറി ടൈമില്‍ സ്വീഡന് ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചതാണ് സ്വിസ് ബോക്സിലേക്ക് മുന്നേറിയെത്തിയ പോള്‍സണെ തള്ളിയിട്ടതിന് മൈക്കല്‍ ലാംഗാര്‍ഡിന് ചുവപ്പ് കാര്‍ഡ് നല്‍കുകയും സ്വീഡന് ഫ്രീ കിക്ക് അനുവദിക്കുകയും ചെയ്തു.

എന്നാല്‍ അത് മുതലാക്കാന്‍ സ്വീഡന് ക‍ഴിഞ്ഞതുമല്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മു‍ഴങ്ങുമ്പോല്‍ രണ്ടരപ്പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം സ്വീഡന്‍ ചരിത്രത്തിലക്ക് ടിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News