കള്ളനോട്ട്‌ കേസില്‍ സീരിയല്‍ നടിയും ബന്ധുക്കളും അറസ്‌റ്റില്‍

കള്ളനോട്ട്‌ കേസില്‍ സീരിയല്‍ നടിയും ബന്ധുക്കളും അറസ്‌റ്റില്‍. പ്രതികളുടെ കൊല്ലത്തെ വീട്ടില്‍ നിന്ന്‌ 57 ലക്ഷത്തിന്റെ കള്ളനോട്ട്‌ ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം പിടിച്ചെടുത്തു.

സമീപ കാലത്തെ ഏറ്റവും വലിയ കള്ളനോട്ട്‌ കേസിലാണ്‌ സീരിയല്‍ നടി സൂര്യാശശികുമാറും ബന്ധുക്കളും അറസ്‌റ്റിലായത്‌. സഹോദരി ശ്രുതി, മാതാവ്‌ രമാദേവി എന്നിവരാണ്‌ അറസ്‌റ്റിലായ മറ്റുള്ളവര്‍. കൊല്ലത്തെ ഇവരുടെ ആഡംബര വീട്ടില്‍ നിന്ന്‌ 57 ലക്ഷം രൂപയുടെ കള്ളനോട്ട്‌ അന്വേഷണ സംഘം പിടിച്ചെടുത്തു.

അച്ചടിക്കാന്‍ ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളും പൊലീസ്‌ കണ്ടെടുത്തു. എട്ട്‌ മാസമായി ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ കള്ളനോട്ട്‌ അച്ചടിച്ചുവരുന്നതായി പൊലീസ്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇടുക്കി- അണക്കരയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മൂന്ന്‌ പേര്‍ പിടിയിലായിരുന്നു. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ്‌ ഉറവിടം കണ്ടെത്തിയത്‌.

ഇടുക്കി എസ്‌ പി .കെ ബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ സീരിയല്‍ താരത്തെയും കുടുംബാംഗങ്ങളെയും അറസ്റ്റ്‌ ചെയ്‌തത്‌. കേസില്‍ കൂടുതല്‍ അറസ്റ്റ്‌ ഉണ്ടാകുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News