പെനാല്‍ട്ടി തുണച്ചു; ഹാരി കെയ്നിന്‍റെ ഗോളില്‍ ഇംഗ്ലണ്ട് മുന്നില്‍

ഇംഗ്ലണ്ട്- കൊളംബിയ പോരാട്ടത്തില്‍ പെനാല്‍ട്ടിയിലൂടെ ആദ്യ ഗോള്‍ നേടി ഇംഗ്ലണ്ട് കുതിപ്പ് തുടങ്ങി. ആദ്യ പകുതി ഗോള്‍ രഹിതമാണെങ്കിലും 60 ആം മിനുട്ടിലെ നായകന്‍ ഹരി കെയ്ന്‍റെ ഗോള്‍ ഇംഗ്ലണ്ടിന്‍റെ മുന്നേറ്റത്തിന് തുടക്കം കുറിച്ചു.

ഇന്നത്തെ ഈ ഗോളോടെ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ അവസാന ആറ് മൽസരങ്ങളിലും ഗോൾ നേടാനായെന്ന റെക്കോർഡ് ഹാരി കെയ്ന് സ്വന്തം. 1939ൽ ടോമി ലോട്ടൻ ഈ നേട്ടം കൈവരിച്ചശേഷം ഇതേ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് കെയ്ൻ.

ഇതുവരെ അഞ്ചു തവണ ഇംഗ്ലണ്ടും കൊളംബിയയും നേർക്കുനേർ വന്നിട്ടുണ്ടെങ്കിലും കൊളംബിയയ്ക്ക് ഇതുവരെ ഇംഗ്ലണ്ടിനെ തോൽപ്പിക്കാനായിട്ടില്ല. മൂന്നു തവണ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടു മൽസരങ്ങളില്‍ അവസരെ സമനിലയിൽ തളപ്പിക്കാന്‍ കൊളംബിയക്ക് സാധിച്ചിരുന്നു.

ഇതു മൂന്നാമത്തെ തവണ മാത്രമാണ് കൊളംബിയ ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെത്തുന്നത്. 2014 ബ്രസീൽ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനോട് തോറ്റാണ് അവർ പുറത്തായത്. ലോകകപ്പിലെ കഴിഞ്ഞ എട്ടു മൽസരങ്ങളിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞ രാജ്യമാണ് കൊളംബിയ.

എന്നാല്‍ 1998 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടാന്‍ ക‍ഴിഞ്ഞിരുന്നില്ല. അതേസമയം ഈ ലോകകപ്പ് സാധ്യതയുണ്ടെന്ന് ഏവരും കരുതുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News