എക്സ്ട്രാമിലെ പെനാല്‍ട്ടി തുണച്ചു; ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍; കൊളംബിയ പുറത്ത്

ഇംഗ്ലണ്ട്- കൊളംബിയ പോരാട്ടത്തില്‍ അദിക സമയം ക‍ഴിഞ്ഞ നേടിയ പെനാല്‍ട്ടിയില്‍ ഇംഗ്ലണ്ട് വിജയം കണ്ടു.  ഇതോടെ കൊളംബിയ പുറത്ത്. ആദ്യ പകുതി ഗോള്‍ രഹിതമാണെങ്കിലും 60 ആം മിനുട്ടിലെ നായകന്‍ ഹരി കെയ്ന്‍റെ ഗോള്‍ ഇംഗ്ലണ്ടിന്‍റെ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. എന്നാല്‍ അവസാന നിമിഷത്തിലെ ഇഞ്ചുറി ടൈമില്‍ യെറിമീനയുടെ ഹെഡര്‍ ഗോളാണ് കളി സമ നിലയാക്കിയത്.

തുടര്‍ന്ന് കളി അധിക സമയത്തിലേക്കും പെനാല്‍ട്ടിയിലേക്കും നീങ്ങി. ഒടുവില്‍ പെനാല്‍ട്ടിയില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക്  ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തി.

ഇന്നത്തെ ഈ ഗോളോടെ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങിയ അവസാന ആറ് മൽസരങ്ങളിലും ഗോൾ നേടാനായെന്ന റെക്കോർഡ് ഹാരി കെയ്ന് സ്വന്തം. 1939ൽ ടോമി ലോട്ടൻ ഈ നേട്ടം കൈവരിച്ചശേഷം ഇതേ നേട്ടം കൈവരിക്കുന്ന ആദ്യ താരം കൂടിയാണ് കെയ്ൻ.

ഇതുവരെ അഞ്ചു തവണ ഇംഗ്ലണ്ടും കൊളംബിയയും നേർക്കുനേർ വന്നിട്ടുണ്ടെങ്കിലും കൊളംബിയയ്ക്ക് ഇതുവരെ ഇംഗ്ലണ്ടിനെ തോൽപ്പിക്കാനായിട്ടില്ല. മൂന്നു തവണ ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടു മൽസരങ്ങളില്‍ അവസരെ സമനിലയിൽ തളപ്പിക്കാന്‍ കൊളംബിയക്ക് സാധിച്ചിരുന്നു.

ഇതു മൂന്നാമത്തെ തവണ മാത്രമാണ് കൊളംബിയ ലോകകപ്പ് നോക്കൗട്ട് റൗണ്ടിലെത്തുന്നത്. 2014 ബ്രസീൽ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനോട് തോറ്റാണ് അവർ പുറത്തായത്. ലോകകപ്പിലെ കഴിഞ്ഞ എട്ടു മൽസരങ്ങളിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞ രാജ്യമാണ് കൊളംബിയ. എന്നാല്‍ 1998 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഗോള്‍ നേടാന്‍ ക‍ഴിഞ്ഞിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News