കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം; ജേക്കബ് തോമസിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കേരളാ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്നാവിശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കോടതിയലക്ഷ്യ നടപടിയാരംഭിച്ചതിനെ കുറിച്ച് കേരളാ ഹൈക്കോടതിയോട് സുപ്രീംകോടതി വിശദീകരണം തേടിയിരുന്നു. എന്നാല്‍ നാലു മാസം കഴിഞ്ഞിട്ടും ഹൈക്കോടതി മറുപടി നല്‍കിയിട്ടില്ല.

ജസ്റ്റിസ് മാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതിയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി ആകും ഹാജരാവുക.

കേന്ദ്ര വിജിലന്‍സ് കമ്മീഷന് 2018 ഫെബ്രുവരി 26ന് ചീഫ് സെക്രട്ടറി മുഖാന്തരം അയച്ച പരാതിയില്‍ കേരളാ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനും പരാതിയുടെ ഉള്ളടക്കം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here