ഓർത്തഡോക്സ് സഭയിലെ വൈദികരുടെ കേസിൽ ബലാൽസംഗം സ്ഥിരീകരിച്ച് യുവതിയുടെ രഹസ്യമൊ‍ഴി

ഓർത്തഡോക്സ് സഭയിലെ വൈദികരുടെ കേസിൽ ബലാൽസംഗം സ്ഥിരീകരിച്ച് യുവതി മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യ മൊഴിയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പൊലീസിന് കൊടുത്ത മൊഴിതന്നെ മജിസ്ട്രേറ്റിനുമുന്നിൽ യുവതി ആവർത്തിച്ചു മുൻകൂർ ജാമ്യാപേക്ഷ നൽകാത്ത വൈദികരെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തും.

മുൻകൂർ ജാമ്യാപേക്ഷ നൽകാത്ത 2 വൈദികരും ഒളിവിൽ മറ്റു രണ്ടു പേരുടെ അറസ്റ്റ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്നശേഷം യുവതിയും വൈദികരും താമസിച്ച ഹോട്ടലിൽ പൊലീസ് പരിശോധന നടത്തും.

ഓർത്തഡോക്സ് സഭാ വൈദീകർക്കെതിരായ ലൈംഗിക ആരോപണ കേസിൽ നിർണായകമാവുക യുവതി മജിസ്‌ട്രേറ്റിന് മുൻപിൽ നൽകിയ രഹസ്യ മൊഴി ആയിരിക്കും.

മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാകും കേസിലെ അറസ്റ്റുൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് ക്രൈം ബ്രാഞ്ച് സംഘം നീങ്ങുക.

തിരുവല്ല മജിസ്ട്രേറ്റിനു മുന്നിൽ 164 വകുപ്പ് പ്രകാരം യുവതി കഴിഞ്ഞ ദിവസമാണ് മൊഴി നൽകിയത്. 5 മണിക്ക് ആരംഭിച്ച മൊഴിയെടുപ്പ് രണ്ടേകാൽ മണിക്കൂർ നീണ്ടു.

യുവതിയുടെ ഈ രഹസ്യമൊഴിയാകും വൈദീകർക്കെതിരായ ലൈംഗിക ആരോപണ കേസിനെ ഇനി മുന്നോട്ട് നയിക്കുക. കേസിൽ യുവതിയുടെയും ഭർത്താവിൻറെയും മൊഴി രണ്ട് തവണ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയായിരുന്നു അന്വേഷണ സംഘത്തിൻറെ അപേക്ഷയിൻ മേൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ബാഹ്യ സമ്മർദ്ദം മൂലം യുവതി മൊഴി മാറ്റാതിരിക്കുന്നതിനു വേണ്ടിയായിരുന്നു അന്വേഷണ സംഘം മജിസ്‌ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി കൊടുപ്പിച്ചത്.

യുവതിയുടെ രഹസ്യ മൊഴിയും വൈദികർക്കെതിരെ ആണെങ്കിൽ ഹൈക്കോടതി വൈദികർക്ക്
മുൻകൂർ ജാമ്യം നൽകാനുള്ള സാധ്യതയും കുറവാണ്.

അതോടെ പോലീസ് വൈദികരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകും. കഴിഞ്ഞ ദിവസമാണ് ഓർത്തഡോക്സ് സഭയിലെ 4 വൈദികർക്കെതിരെ ബലാത്സംഘം ,സ്തീത്വത്തെ അപമാനിക്കൽ എന്നി വകുപ്പുകൾ ചുമത്തി ക്രൈം ബ്രാഞ്ച് കേസ് എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News