നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റേത് വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദശ്യങ്ങൾ പകർത്തിയ കേസിൽ സി.ബിഐ അന്വേഷണം ആവശ്യമില്ലന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം നൽകി
നടപടികൾ പുരോഗമിക്കുകയാണ് .

ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ദിലീപ് വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോവാനുള്ള തന്ത്രമാണ് പയറ്റുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വിചാരണ അട്ടിമറിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി കീഴ്ക്കോടതിയിൽ തുടർച്ചയായി ഹർജികൾ നൽകുകയാണ്. 450 ൽ അധികം രേഖകൾ വിചാരണ കോടതിയിൽ നിന്നു ദിലിപിന്
നൽകിക്കഴിഞ്ഞു .

ഈ രേഖകൾ CB। അന്വേഷണ ആവശ്യത്തിനായി ഉപയോഗിക്കുകയാണ് . മാനഭംഗക്കേസിൽ പ്രതിയാണ് ദിലീപ്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ
പ്രതിക്കാവില്ല .

ഏതെങ്കിലും അന്വേഷണ ഏജൻസി വേണമെന്ന് ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ലന്നും
പ്രോസിക്യൂഷൻ സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി. ഹർജി ഈ മാസം 23 ന് വീണ്ടും പരിഗണിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News