നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു; പ്രധാനവേഷത്തില്‍ ദിലീപ്; നടിയുടെ റോളിലേക്ക് പരിഗണിക്കുന്നത് ഈ സൂപ്പര്‍താരങ്ങളെ

നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ ആളൂരാണ് അവാസ്തവം എന്ന പേരിട്ട സിനിമയുടെ നിര്‍മ്മാതാവ്.

നടി ആക്രമിക്കപ്പെടുന്നതില്‍ തുടങ്ങി ദിലീപ് ജയില്‍ മോചിതനാകുന്നത് വരെയുള്ള സംഭവങ്ങളാണ് ഇതിവൃത്തം.

കേസില്‍ പ്രതിയായ ദിലീപും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുമെന്ന് അഡ്വ. ആളൂര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയായി വിദ്യാ ബാലനെയോ അനുഷ്‌കാ ഷെട്ടിയെയോ ആണ് പരിഗണിക്കുന്നത്.

ക്രിമിനല്‍ അഭിഭാഷകനായ അഡ്വ ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഉപേക്ഷിച്ചത് സിനിമാ വ്യവസായത്തില്‍ ദിലീപിന്റെ പങ്കാളിയാകുന്നതിനാണെന്ന് സൂചനകളുണ്ടായിരുന്നു.

ഈ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രത്തിന്റെ പ്രമേയം നടി ആക്രമിക്കപ്പെട്ട സംഭവം തന്നെയാണ്. അവാസ്തവം എന്ന പേരില്‍ 10 കോടി രൂപ മുതല്‍ മുടക്കുള്ള ചിത്രത്തില്‍ അഡ്വ. ആളൂര്‍ അഭിഭാഷക വേഷത്തില്‍ എത്തും.

ദിലീപ് ഡിജിപിയായി എത്തുന്ന ചിത്രത്തില്‍ സലീംകുമാര്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത മാമുക്കോയ എന്നിവരും വേഷമിടും.

ചാനല്‍ ചര്‍ച്ചകളിലും മറ്റും ദിലീപിനായി ഏറെ വാദിച്ചിട്ടുള്ള സലീം ഇന്ത്യയാണ് സംവിധായകന്‍.

ഒരു പക്ഷവും ചേരാതെ സംഭവങ്ങള്‍ നിഷ്പക്ഷമായും യഥാര്‍ത്ഥമായും അവതരിപ്പിക്കുമെന്നാണ് പിന്നണി പ്രവര്‍ത്തകരുടെ അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News