ദിലീപിന്റേത് വിചാരണ നീട്ടിക്കൊണ്ടു പോവാനുള്ള തന്ത്രം: നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ദിലീപ് വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോവാനുള്ള തന്ത്രമാണ് പയറ്റുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

വിചാരണ അട്ടിമറിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി കീഴ്‌ക്കോടതിയില്‍ ദിലീപ് തുടര്‍ച്ചയായി ഹര്‍ജികള്‍ നല്‍കുകയാണ്.

ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലന്നും പ്രോസിക്യൂഷന്‍
സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി.

ഹര്‍ജി ഈ മാസം 23 ന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News