”പോപ്പുലര്‍ ഫ്രണ്ടിന്റെ കത്തിയുടെ മൂര്‍ച്ച അറിഞ്ഞ മനുഷ്യരോട് ചോദിച്ചാല്‍ അറിയാം, എത്ര ക്രൂരരാണ് ആ വര്‍ഗീയവാദികളെന്ന്; നീ ഒക്കെ നാടിന്റെ ശാപമാണെന്ന് ജനം വിളിച്ച് പറയുന്ന ദിവസം വരും”; ഇവര്‍ ചെറിയ കൂട്ടമാണെന്ന് കരുതുന്ന മനുഷ്യരുടെ അറിവിലേക്ക് ഈ കുറിപ്പ്

ആയിരമാവർത്തി കേരളത്തിലേ ഓരോ മനുഷ്യസ്നേഹിയും നെഞ്ചലച്ച് കരഞ്ഞിട്ടുണ്ടാക്കും അഭിമന്യുവിനെ ഓർത്ത് ! കൊന്ന് കളഞ്ഞില്ലേ നിങ്ങൾ ഞങ്ങളുടെ സുഹൃത്തിനെ ,സഖാവിനെ…!

പോപ്പുലർഫ്രണ്ട്കാരുടെ കത്തിയുടെ മൂർച്ച അറിഞ്ഞ മനുഷ്യരോട് ചോദിച്ചാൽ അറിയാം എത്ര ക്രൂരരാണ് ആ വർഗിയ വാദികളെന്ന്!!

സൂഡാപ്പികൾ എന്ന് പരക്കേ വിളിക്കപ്പെട്ടുന്ന ഈ താലിബാനിസ്റ്റുകൾ ചെറിയ കൂട്ടമാണ്
എന്ന് കരുതുന്ന നിഷ്കളങ്ക മനുഷ്യരുടെ ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ് !!

1993 ൽ രൂപികരിക്കപ്പെട്ട National Development Front അഥവ NDF എന്നതിന്റെ പുതിയ രൂപമാണിവർ !! സ്വാതന്ത്ര്യം, നിതി, സുരക്ഷ എന്നതായിരുന്നു ഈ മൂസ്ലിം മതമൗലിക വാദ സംഘടനയുടെ മുദ്രവാക്യം…! 19 പേരടങ്ങുന്ന സുപ്രിം കൗൺസിലിൽ ഒരാൾ ഒരു പ്രൊഫ.കോയ ഉണ്ടായിരുന്നു..! ആരായിരുന്നു അയാൾ എന്നറിയാമോ???

1977 ഏപ്രിലിൽ ഉത്തർ പ്രദേശിലേ അലിഖഡീൽ രൂപം കൊണ്ട ,ഇന്ത്യ ഗവൺമെന്റ് മൂന്ന് പ്രാവിശ്യം നിരോധിച്ച സിമി അഥവ Students’ Islamic Movement of India എന്ന തിവ്രവാദ സംഘടനയുടെ സ്ഥാപകരിൽ ഒരാൾ !!

ഇന്നും അഭിമന്യുവിന്റെ മരണത്തിന് മറ്റെന്തെക്കയോ വശവുണ്ട്ന്ന് സ്ഥാപിക്കാൻ വെഗ്രതപ്പെട്ട് പോസ്റ്റുകൾ ഷെയർ ചെയ്യുന്ന നരാധമമാരുടെ മുൻഗാമി !! 2010 മെയ് 19 തിയതി വാഷിങ്ങ്ഠൺ പോസ്റ്റ് കോയയുമായി നടത്തി അഭിമുഖത്തിന് നൽകിയ തലക്കെട്ട് ഇതായിരുന്നു….!
“A Professor Praises Terrorism”. ലിങ്ക് ചുവടെ..!
https://bit.ly/2IOXSWp

2002 ലേ മറാട് കലാപത്തിന് ശേഷം പല തവണ ഇവർ വർത്തകളിൽ നിറഞ്ഞു നിന്നു… എല്ലാം കുപ്രസിദ്ധിയാർജിച്ചവാ !

2007 മാർച്ചിലേ ഒരു വാർത്ത നിങ്ങളോർക്കുന്നുണ്ടാവും, NDF ന്റെ പ്രസിഡന്റായിരുന്ന അബ്ദൂൾ റഹ്മാൻ ബാഖഫിയെയും, മുൻ ചെയർമാൻ സെയ്ദിനെയും അറസ്റ്റ്ച്ചെയ്തത്തിൽ പ്രദിഷേധിച്ച് കോട്ടക്കൽ പോലിസ് സ്റേറ്റഷൻ ആക്രമിച്ച NDFന്റെ വാർത്ത ! അന്ന് അവരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങളിൽ ചിലത് വിദേശ നിർമ്മിതമായിരുന്നു..!
2007 മാർച്ച് 23 ലെ ഹിന്ദു വാർത്തലിങ്ക് ചുവടെ..!
https://bit.ly/2tZOUjJ

നിരവധി മുഖങ്ങളുള്ള ഒരു തിവ്രവാദി കൂട്ടമാണ് പോപ്പുലർ ഫ്രണ്ട്,SDPI, NDF, ക്യാമ്പസ് ഫ്രണ്ട്. ഒക്കെ..!! 2007 ലെ മാർച്ച് ലെ കൊട്ടക്കൽ സ്റ്റേഷനാക്രമണത്തിന് മുൻപ് തന്നെ, കൃത്യമായ് പറഞ്ഞാൽ 2005 മാർച്ച് 16 ന്, NDF ന്റെ ഭികര മൂഖം വെളിവാക്കുന്ന ഒരു റിപ്പോർട്ട് ഇന്ത്യൻ എക്സ്പ്രസ് പത്രം പുറത്ത് വിട്ടിരുന്നു…! അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു.!

” Kerala’s extremist outfit of many faces”

ഒരു സാധാരണ വില്ലേജ് കമ്മിറ്റിയിൽ തുടങ്ങി, അതിന്റെ സബ് -ഡിവിഷനും യുണിറ്റും, ഡിവിഷൻ യൂണിറ്റും, റിജിയണൽ കൗൺസിലും, ഇതിനെയെല്ലാം നിയന്ത്രിക്കാൻ ഒരു എക്സിക്യുട്ടിവ് സ്റ്റേറ്റ് സെക്രട്ടറിയേറ്റും സ്റ്റേറ്റ് കൗൺസിലും, എല്ലാത്തിനുമപ്പുറം ഒരു സുപ്രിം കൗൺസിലുമടങ്ങുന്ന ഒരു കേഡർ സംവിധാനമാണവർ !! ആജ്ഞകൾ വിമാനവേഗത്തിൽ നടപ്പിലാക്കുന്ന മതഭീകരത കൂട്ടത്തിന്റെ രൂപം !!
രാജ്യത്തെ പോലിസ് രഹസ്യനേഷ്വണ വിഭാഗം NDF ന്റെ ട്രെയിനിഡ് ഹിറ്റ് സ്ക്വോഡുകളെ വിളിക്കുന്ന ഒരു പേരുണ്ട് !!
“ഹബാബിൽ “(Habbabil)..!

ഞാൻ ഉറച്ച് വിശ്വസിക്കുന്ന ,ഈ കൂട്ടമാണ് എന്റെ സഖാവിന്റെ ഹൃദയം തുളച്ച ആ കത്തി പ്രയോഗിച്ചത് !! കാരണം നാദാപുരത്തെ ബിനുവിനേയും, തലശ്ശേരിയിലേ സുഖേഷിനേയും, മലപ്പുറത്തെ ഉപ്പാപ്പ ഏലിയാസ് സിദനേയും, പുനലൂരെ ഞങ്ങളുടെ സഖാവ് അഷറഫിനേയും , കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട്ക്കാർ കൊലപ്പെടുത്തിയ ഞങ്ങളുടെ പ്രിയ സഖാക്കള്‍ യു.കെ സലീംമും, നരോത്ത്‌ ദിലീപനും കെ.പി. സജീവനുമൊക്കെ എന്നെ അങ്ങനെ വിശ്വസിപ്പിക്കുന്നുണ്ട് !!
https://bit.ly/2KKn45h

നിങ്ങളാക്രമിച്ച് കൊലപ്പെട്ടുത്തിയ എന്റെ അഭിമന്യു നിരായുധനായിരുന്നു..! ഈ നിമിഷം മുതൽ നിരായുധരായി നിന്ന് തിരിച്ചാക്രമിക്കയാണ് ഞങ്ങളും..! എഴുത്തുന്നു.. നിരന്തരം എഴുത്തും..!

നിങ്ങൾക്കെതിരെ എഴുത്തും !!നിങ്ങൾ മതമൗലികവാദികളായ തിവ്രവാദികളാണെന്ന് ഉറക്കെ വിളിച്ച് പറയാൻ ഒരു ജനത്തെ പ്രേരിപ്പിക്കുന്ന വിധം എഴുത്തും !! അക്കമിട്ടിനി എഴുത്തും..!!

എഴുത്തി അവസാനിപ്പിക്കുബോൾ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന ഈ കണ്ണിര് സത്യം, നി ഒക്കെ ഈ നാടിന്റെ ശാപമാണെന്ന് ഈ ജനം വിളിച്ച് പറയുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും!!

വർഗിയത തൂലയട്ടെ!!

കടപ്പാട്: പിങ്കോ ഹ്യൂമന്‍ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News