ബാർകോ‍ഴ കേസ്; കേസ് ഡയറിയും ഫയലുകളും വീണ്ടും ഹാജരാക്കാൻ വിജിലൻസ് കോടതിയുടെ ഉത്തരവ്

ബാർകോ‍ഴക്കേസിൽ കേസ് ഡയറിയും,കേസ് ഫയലുകളും വീണ്ടും ഹാജരാക്കാൻ തിരുവവന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്.

കെ എം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ടിനെതിരായി സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുന്നതിനാണ് ഇത്. അതേസമയം മാണിക്കെതിരായി മന്ത്രി വി എസ് സുനിൽ കുമാർ നൽകിയ ഹർജി പിൻവലിച്ചു.

മന്ത്രിയായിരിക്കെ സർക്കാരിനെതിരെ കേസ് നടത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി പിൻവലിച്ചത്.കേസിൽ വാദം പറയുന്നതിനായി വി എസ് അച്യുതാനന്ദൻ കൂടുതൽ സമയം തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News