സൊണാലി ബിന്ദ്രയ്ക്ക് കാന്‍സര്‍

ബോളിവുഡ് നായിക സൊനാലി ബെന്ദ്രെയ്ക്ക് കാന്‍സര്‍ രോഗം പിടിപെട്ടെന്ന് സ്ഥിരീകരണം. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കായി താരം ന്യൂയോര്‍ക്കിലാണെന്നും അര്‍ബുദത്തിനെതിരെ ശക്തമായിത്തന്നെ പോരാടുമെന്നും സൊണാലി ട്വിറ്ററിലൂടെ വ്യക്തമാക്കി.

സര്‍ഫറോഷ്, കല്‍ ഹോ ന ഹോ  തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്‍റെ നായിക പദവിയിലേക്ക്, ഉയര്‍ന്ന താരമാണ് സൊണാലി.

‘കഠിനമായ വേദനയെത്തുടര്‍ന്നാണ്, ചില പരിശോധനകള്‍ നടത്തിയത്. എന്നാല്‍ ക്യാന്‍സറാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അറിഞ്ഞപ്പോ‍ഴും തളര്‍ന്നിട്ടില്ല. പോരാടാന്‍ തന്നെ തീരുമാനിച്ചു.

എന്റെ കുടുംബവും, സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്ന് എന്നോടൊപ്പം നിന്നു. അവരൊക്കെ എന്റെ കൂടെയുള്ളതിനാല്‍ താന്‍ ഭാഗ്യവതിയാണ്, ഓരോരുത്തര്‍ക്കും താന്‍ നന്ദിയറിയിക്കുന്നു’- സൊനാലി വ്യക്തമാക്കി. നേരത്തെ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News