
പത്തനംതിട്ട മുക്കോട്ടുതറയില്‍ നിന്നും കാണാതായ ജസ്‌നയെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് ആശ്വാസമായി സിസിടിവി ദൃശ്യങ്ങള്‍. മുണ്ടക്കയത്തെ ഒരു കടയില്‍ നിന്നും ഇടിമിന്നലേറ്റ് നഷ്ടപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടെടുത്തതില്‍ ജസ്‌നയുടെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം.
എന്നാല്‍ ഈ ദൃശ്യങ്ങള്‍ അന്വേഷണത്തിന് സഹായകരമാകുമൊ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. മാര്‍ച്ച് 22ന് മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജസ്‌നയെ 10.30ന് എരുമേലിയില്‍ കണ്ടെന്ന് സാക്ഷിമൊഴിയുണ്ടായിരുന്നു.
ഇതിനെ തുടര്‍ന്ന് മുണ്ടക്കയം ബസ് സ്റ്റാന്റിലെ കടയിലെ ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ക്യാമറാ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ പൊലീസ് വീണ്ടെടുത്തിരിക്കുന്നത്. ദൃശ്യങ്ങളില്‍ ജീന്‍സ് ധരിച്ച ജസ്‌നയുടെയും ആണ്‍ സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ ഉണ്ട്, പക്ഷെ രണ്ടുപേരെയും രണ്ട് സമയത്തായാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നാണ് വിവരം.
വീട്ടില്‍ നിന്നും ചുരിദാര്‍ ധരിച്ചാണ് ജസ്‌ന പുറത്തിറങ്ങിയതെങ്കിലും മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജീന്‍സ് ധരിച്ച ജസ്‌നയെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ജസ്‌ന നഗരത്തിലെ ഏതോ ഒരു കടയില്‍ ഷോപ്പിംഗ് നടത്തിയിട്ടുണ്ടെന്നും ഏത് കടയിലാണ് ഷോപ്പിംഗ് നടത്തിയതെന്നും മറ്റും പൊലീസ് കണ്ടെത്തേണ്ടതുമുണ്ട്.
എത്ര സമയം ജസ്‌ന മുണ്ടക്കയത്ത് ചെലവഴിച്ചിട്ടുണ്ടെന്നും ആണ്‍ സുഹൃത്തുമായി ജസ്‌ന കൂടിക്കാഴ്ച നടത്തിയിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇപ്പോള്‍ കണ്ടെടുത്ത ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷമാണ് അടുത്ത നടപടി സ്വീകരിക്കുകയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here