ചുരിദാര്‍ ധരിച്ചെത്തിയ ജസ്ന മുണ്ടക്കയം സ്റ്റാന്‍റില്‍ നിന്നും ജീന്‍സും ടോപ്പും ധരിച്ച് പോയത് എങ്ങോട്ട്?; സിസിടിവി ദൃശ്യങ്ങളിലെ വിവരങ്ങള്‍ ഇങ്ങനെ

കാണാതായ ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടെടുത്തു. ഇടിമിന്നലേറ്റ് നഷ്ടപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വീണ്ടെടുക്കുകയായിരുന്നു.

വീണ്ടെടുത്തതില്‍ ജസ്‌നയുടെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം. ദൃശ്യങ്ങളില്‍ ജീന്‍സ് ധരിച്ച ജസ്‌നയുടെയും ആണ്‍ സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ ഉണ്ട്, പക്ഷെ രണ്ടുപേരെയും രണ്ട് സമയത്തായാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നാണ് വിവരം.

വീട്ടില്‍ നിന്നും ചുരിദാര്‍ ധരിച്ചാണ് ജസ്‌ന പുറത്തിറങ്ങിയതെങ്കിലും മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജീന്‍സ് ധരിച്ച ജസ്‌നയെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ജസ്‌ന നഗരത്തിലെ ഏതോ ഒരു കടയില്‍ ഷോപ്പിംഗ് നടത്തിയിട്ടുണ്ടെന്നും ഏത് കടയിലാണ് ഷോപ്പിംഗ് നടത്തിയതെന്നും മറ്റും പൊലീസ് കണ്ടെത്തേണ്ടതുമുണ്ട്.

എത്ര സമയം ജസ്‌ന മുണ്ടക്കയത്ത് ചെലവഴിച്ചിട്ടുണ്ടെന്നും ആണ്‍ സുഹൃത്തുമായി ജസ്‌ന കൂടിക്കാഴ്ച നടത്തിയിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇപ്പോള്‍ കണ്ടെടുത്ത ദൃശ്യങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്നും അതിന് ശേഷമാണ് അടുത്ത നടപടി സ്വീകരിക്കുകയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News