കുവൈറ്റിൽ മനുഷ്യക്കടത്ത് സംഘം പിടിയിലായി

കുവൈറ്റ്: കുവൈറ്റിൽ മനുഷ്യക്കടത്ത് സംഘം പിടിയിലായതായി സൂചന. സംഘത്തിലെ മുഖ്യകണ്ണി പത്തനംതിട്ട അടൂര്‍ സ്വദേശി സുരേഷ് കുമാര്‍ കുവൈറ്റില്‍ പിടിയിലായതായാണ് സൂചന.

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇമാന്‍ ലേബര്‍ റിക്രൂട്ട്‌മെന്റ് സര്‍വീസിന്റെ നടത്തിപ്പുകാരായ കോഴിക്കോട് സ്വദേശി ഇസ്മയിലിന്റെ നേതൃത്വത്തിലാണ് മനുഷ്യക്കടത്ത് നടത്തുന്നത്. കുവൈറ്റിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടലാണ് സുരേഷിനെ കുടുക്കിയത്.

കഴിഞ്ഞ മാസം 12-ാം തീയതി സുരേഷ് കുവൈറ്റിലെത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തില്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ കണ്ടെത്തി ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയുയായിരുന്നു എന്നാണു ലഭിക്കുന്ന വിവരം.

മനുഷ്യക്കടത്തിൽ അകപ്പെട്ട 17 പേര്‍ ഏജന്റിന്റെ തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. രക്ഷപ്പെട്ട 17 പേരില്‍ പത്തോളം പേര്‍ മലയാളികളാണ്. രക്ഷപ്പെട്ടവരില്‍ മിക്കവരും ഗാര്‍ഹിക തൊഴിലാളികളാണ്.

ശമ്പളമോ അടിസ്ഥാന സൗകര്യങ്ങളൊ ഇല്ലാതെ മുറിയിൽ പൂട്ടിയിട്ട അവസ്ഥയിലായിരുന്നു മിക്കവരും. ഇല്ലാതെ ക്രൂരമായ ലൈംഗിക ചൂഷണമടക്കമുള്ള പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നേഴ്‌സ് സോഫിയ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തിയിരുന്നു. വയനാട് പുല്‍പ്പള്ളി സ്വദേശിനി സോഫിയാ പൗലോസാണ് നാട്ടില്‍ തിരിച്ചെത്തിയത്.

നഴ്‌സിംഗ് ജോലി വാഗ്ദാനം നൽകി ദുബൈയിലേക്ക് കൊണ്ട്‌ പോയ സോഫിയയെ പിന്നീട് കുവൈറ്റിൽ എത്തിക്കുകയായിരുന്നു. ഒരു മലയാളി സ്ത്രീയുടെ ഫോണില്‍ നിന്നും സോഫിയ ശബ്ദ സന്ദേശം അയച്ചപ്പോഴാണ് ബന്ധുക്കള്‍ കാര്യങ്ങൾ മനസിലാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ കുവൈറ്റിലെ മലയാളി സംഘടനകളുമായും എംബസിയുമായും ബന്ധപ്പെടുകയും, കുവൈറ്റ് തൊഴില്‍ വകുപ്പ് അധികൃതര്‍ അവരെ മോചിപ്പിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News