കൊല്ലം: കൊല്ലത്തെ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം നിഗൂഡതയുടെ താവളമെന്ന് നാട്ടുകാര്‍.
ആഢംബര ജീവിതത്തിന് കൊല്ലം മനയില്‍കുളങ്ങരയിലെ രമാദേവിയും മക്കളായ സൂര്യ ശശികുമാറും ശ്രുതിയും കണ്ടെത്തിയ വഴി കള്ളനോട്ട് നിര്‍മ്മാണമായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ആശ്ചര്യമില്ല. രാത്രി 2നും 3നും ആഢംബര കാറുകള്‍ വന്നു പോയിരുന്നതും നാട്ടുകാര്‍ ഓര്‍ക്കുന്നു.
കിളിവാതില്‍ എന്ന് ഓമനപേരില്‍ അറിയപെട്ടിരുന്ന ചെറിയ ഗേറ്റിലൂടെയാണ് ചില വ്യവസായികള്‍ പാതിരാത്രിയിലും പുലര്‍ച്ചയിലും ഇവരുടെ വീടായ ഉഷസ്സില്‍ വന്നു പോയിരുന്നതെന്ന് ചില ബന്ധുക്കള്‍ പറഞ്ഞു.
ബന്ധുക്കളുമായോ നാട്ടുകാരുമായോ സൂര്യ ശശികുമാറിന്റെ കുടുംബത്തിന് യാതൊരു സഹകരണവും ഉണ്ടായിരുന്നില്ലെന്ന് ഓട്ടോ തൊഴിലാളിയായ ശ്രീകുമാര്‍ പറഞ്ഞു.
ആഢംബര ജീവിതം നയിക്കാന്‍ 1 കോടി 50 ലക്ഷം രൂപയ്ക്ക് വീട് വിറ്റു. പിന്നീട് വലിയ വാടകയ്ക്ക് ഈ വീട്ടില്‍ തന്നെ താമസിച്ചു. വീടു വിറ്റത് രഹസ്യമാക്കി വയ്ക്കാനാണ് അതേ വീട്ടില്‍ തുടര്‍ന്നത്.
ഇതിനിടെ ഇതേ വീട് വില്‍ക്കാമെന്നു പറഞ്ഞ് ഒരു ഹോമിയൊ ഡോക്ടറില്‍ നിന്ന് 15 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി കബളിപ്പച്ച സംഭവത്തില്‍ പരാതി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
300 പവന്‍ ശ്രീധനം നല്‍കി സീരിയല്‍ നടിയുടെ വിവാഹം നടത്തിയെങ്കിലും ആ ബന്ധം സീരിയലുകളുടെ പല എപ്പിസോഡുകള്‍ പോലെ നീണ്ടില്ല. പിന്നീട് നടന്ന പുനഃവിവാഹവും പരാജയമായിരുന്നുവെന്ന് പറയുന്നു.

Get real time update about this post categories directly on your device, subscribe now.