നെയ്മറിനെ വേണ്ട; ലോകകപ്പിന്‍റെ സൂപ്പര്‍ താരത്തെ റാഞ്ചാനൊരുങ്ങി റയല്‍ മാഡ്രിഡ്

നെയ്മര്‍ പി എസ് ജി വിടില്ലെന്ന് ഉറപ്പായതോടെ പുതിയ താരത്തെ തേടുകയാണ് റയല്‍മാഡ്രിഡ്. പുത്തന്‍ താരത്തിനുള്ള തിരച്ചില്‍ ഒടുവില്‍ ചെന്നെത്തി നില്‍ക്കുന്നത്, ഫ്രാന്സിന്‍റെ സൂപ്പര്‍ താരമായ, കെയിലന്‍ എംബാപ്പെയിലും. അര്‍ജന്‍റീനയ്ക്കെതിരെ പുറത്തെടുത്ത മാസ്മരിക പ്രകടനമാണ് താരത്തിന് റയലിലേക്കുള്ള വ‍ഴിയൊരുക്കിയത്.

19കാരനായ താരത്തിന് വേണ്ടി പണം മുടക്കിയാല്‍ അത് സാമ്പത്തികമായും ലാഭമാണുണ്ടാക്കുകയെന്നതാണ്,  എംബാപ്പെയ്ക്ക് വേണ്ടി ഇറങ്ങാന്‍ റയലിനെ പ്രേരിപ്പിക്കുന്നത്.

26 കാരനായ നെയ്മറില്‍ പണമിറക്കുന്നതിനേക്കാള്‍ ലാഭകരമാവും എംബാപ്പെ. അര്‍ജന്‍റീനയ്ക്കെതിരെയുള്ള  മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു പെനാല്‍റ്റിയുമാണ് ഫ്രാന്‍സിനായി എംബാപ്പെ നേടിയെടുത്തത്.  നിരവധി ഓഫറുകളാണ് കളിക്കളത്തിലെ പുത്തന്‍ താരോദയമായ എംബാപ്പെയെ തേടിയെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here