മുഖ്യമന്ത്രി പിണറായിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനു പോലീസ് കേസ് എടുത്തു. പിണറായി പോലീസ് ആണ് സ്വമേധയാ കേസ് എടുത്തത്.

പുതുതായി അനുവദിച്ച പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയപ്പോഴുള്ള ഫോട്ടോയാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് മുഖ്യമന്ത്രി ജനറൽ ഡയറി എഴുതുന്ന ഫോട്ടോയിൽ എഡിറ്റിംഗ് ചെയ്ത് സദ്യ കഴിക്കുന്നതാക്കി മാറ്റുകയായിരുന്നു.

മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം

ഡി ജി പി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അടുത്ത് നിർത്തി മുഖ്യമന്ത്രി സദ്യ കഴിക്കുന്നു എന്ന രീതിയിലാണ് എഡിറ്റ് ചെയ്ത ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

മോർഫ് ചെയ്ത ചിത്രമാണെന്ന് അറിഞ്ഞും അറിയാതെയും നിരവധി പേർ ഈ ചിത്രം ഷെയർ ചെയ്തു. കേസ് എടുത്ത പോലീസ് ചിത്രം മോർഫ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News