കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ കൊല്ലപ്പെട്ട നിലയില്‍

ബഹ്‌റൈനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി. കോഴിക്കോട് താമരശ്ശേരി പരപ്പംപൊയില്‍ സ്വദേശി അബ്ദുല്‍ നഹാസ്(29) നെയാണ് ബഹ്‌റൈനിലെ ഹൂറ പ്രവിശ്യയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ നാലു വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്നത് എന്നാണ് സൂചന. രാത്രി ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഫോണെടുത്തിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

കൈകൾ രണ്ടും പിറകോട്ട് കെട്ടി, കാലുകൾ കൂട്ടി കെട്ടി. പൊലീസ് പിടിക്കാതിരിക്കാൻ മുളക് പൊടി, എണ്ണ, അരി ഇവയൊക്കെ തറയിൽ വിതറി. തലയ്ക്ക് അടിച്ച് ആണ് കൊന്നിരിക്കുന്നത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സല്‍മാനിയ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടു പോയിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ മലയാളികള്‍ തന്നെയാണ് എന്നാണ് സൂചന. പൊലിസ് സംഘവും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News