
റഷ്യന്‍ ലോകകപ്പില്‍ ഗോളടിക്കുന്നതിനൊപ്പം അഭിനയ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്ത് നിറഞ്ഞാടുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ വീഴ്ച അന്താരാഷ്ട്ര വ്യാപാര ശൃംഖലയ്ക്ക് പരസ്യമാകുന്നു.
നെയ്മറിന്റെ വീഴ്ച്ചയെ തങ്ങളുടെ പരസ്യമാക്കി മാറ്റിയിത് കെ എഫ് സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കെന്റക്കി ഫ്രൈഡ് ചിക്കൻ കമ്പനിയാണ്.
ഫുട്ബോൾ കളിക്കിടെ പരുക്കേറ്റ് നിലവിളിച്ച് നിലത്തുവീഴുന്ന താരം ഗ്രൗണ്ടിൽ നിന്നുരുണ്ട് ഒട്ടേറെ സ്ഥലങ്ങൾ കറങ്ങി കെ എഫ് സി ഒട്ട്ലെറ്റിന് മുന്നില്‍ എത്തിനിൽക്കുകയും, സന്തോഷത്തോടെ ഭക്ഷണ വസ്തുക്കൾ വാങ്ങി മടങ്ങുകയും ചെയ്യുന്നതാണ് ഈ പരസ്യത്തിൽ.
വീഡിയോ കാണാം
പ്രീ ക്വാര്‍ട്ടര്‍ വരെയുള്ള നാല് മത്സരങ്ങളിലും നെയ്മറുടെ വീഴ്ച്ചയും കരച്ചിലും ഏറെ ചർച്ച ചെയ്യപ്പെട്ടു സാഹചര്യത്തിലാണ് പുതിയ പരസ്യം. പക്ഷേ സൂപ്പര്‍ താരത്തിന്റെ വീഴ്ചയെ റഫറിമാര്‍ പോലും ഇപ്പോള്‍ കാര്യമാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
മെക്സിക്കോയ്ക്കെതിരായ മത്സരത്തിന്റെ രണ്ടാം പാതിയില്‍ മിഗ്വേണ് ലയൂണിന്റെ ചവിട്ടേറ്റെന്ന് നടിച്ച് ഗ്രൗണ്ടില്‍ കിടന്ന് നിലവിളിച്ച നെയ്മറെ തീര്‍ത്തും പരിഗണിക്കാതെ മത്സരം തുടരാന്‍ റഫറി ആവശ്യപ്പെട്ടിരുന്നു. ലയൂണിന് മഞ്ഞക്കാര്‍ഡോ റഫറിയുടെ വാണിങ്ങോ ഉണ്ടായില്ല.
— Alex_509 (@Alex_Aguero21) 2 July 2018
നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നും സംഭവിക്കാത്തതുപോലെ നെയ്മര്‍ എഴുന്നേറ്റ് കളി തുടരുകയും ചെയ്തു. ഇവിടെ ആഞ്ഞടിച്ചത് മെക്സികോ പരിശീലകൻ യുവാൻ കാർലോസ് ഒസോറിയോയാണ്.
ഫുട്ബോളിന് ഇത് അപമാനമാണ്. ഒരു കളിക്കാരനുവേണ്ടി എത്ര സമയമാണ് വെറുതെ കളഞ്ഞത്. പരിഹാസ്യമായ അഭിനയമാണിതെന്നും ഒസാറിയോ അഭിപ്രായപ്പെട്ടിരുന്നു.
Fair or foul? ? pic.twitter.com/XMJUEzEctz
— FOX Soccer (@FOXSoccer) 2 July 2018
കാറ്റടിച്ചാല്‍പ്പോലും നിലത്തു വീഴുന്ന താരം ചെയ്തുകൊണ്ടിരിക്കുന്നത് വെറും അഭിനയമാണെന്നും മികച്ച നടനുള്ള പുരസ്ക്കാരം അദ്ദേഹത്തിനു നൽകണമെന്നുമുള്ള പരിഹാസ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here