വിചാരണക്ക് വനിതാ ജഡ്ജി വേണം: ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

കൊച്ചി: കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു.

വിചാരണ വേഗത്തിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സമാന സ്വഭാവമുള്ള പല കേസുകളിലും വനിതാ ജഡ്ജിയെ നിയോഗിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.

പ്രത്യേക കോടതി വേണമെന്നാവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. എറണാകുളത്തെ സെഷന്‍സ് കോടതികളില്‍ നിലവില്‍ വനിതാ ജഡ്ജിമാരില്ലെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയല്ല ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

ഈ സാഹചര്യത്തിലാണ് പുനപ്പരിശോധനാ ഹര്‍ജിയുമായി നടി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News