അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സിപിഐഎം: വീട് നിര്‍മ്മിച്ച് നല്‍കും; സഹോദരിയുടെ വിവാഹ ചിലവും മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും

കൊച്ചി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റി.

അഭിമന്യുവിന്റെ കുടുംബത്തിന് വാസയോഗ്യമായ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും സഹോദരിയുടെ വിവാഹ ചിലവ് ഏറ്റെടുക്കുമെന്നും സിപിഐഎം അറിയിച്ചു. മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും.

ചികിത്സയില്‍ കഴിയുന്ന അര്‍ജുന്റെയും വിനീതിന്റെയും ചികിത്സ ചിലവ് ഏറ്റെടുക്കുമെന്നും എറണാകുളം ജില്ലാ കമ്മറ്റി അറിയിച്ചു.

ജൂലൈ 15, 16 തീയ്യതികളില്‍ വീട് വീടാന്തരം കയറി ഫണ്ട് ശേഖരിക്കും. വര്‍ഗ്ഗീയ തീവ്രവാദത്തിനെതിരെ പ്രചരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജൂലൈ 9ന് എറണാകുളം ടൗണ്‍ ഹാളില്‍ വര്‍ഗ്ഗീയതീവ്രവാദ വിരുദ്ധ സദസ്സ് സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News