അമ്മ-ഡബ്യുസിസി ചര്‍ച്ച 19ന് നടന്നേക്കും; അന്തിമതീരുമാനം മോഹന്‍ലാല്‍ മടങ്ങിയെത്തിയ ശേഷം

കൊച്ചി: അമ്മ-ഡബ്യുസിസി ചര്‍ച്ച ഈ മാസം 19ന് നടന്നേക്കും.

19ന് എക്‌സിക്യുട്ടീവ് യോഗം ചേരാനും ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചു. വിദേശത്തുള്ള മോഹന്‍ലാല്‍ മറ്റന്നാള്‍ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ചര്‍ച്ച സംബന്ധിച്ച് അന്തിമ തീരുമാനമാകും.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് വനിതാ അംഗങ്ങള്‍ രാജിവെച്ചിരുന്നു.

തീരുമാനം ഞെട്ടിക്കുന്നതാണെന്നും ഇതു സംബന്ധിച്ച് അമ്മ പ്രത്യേക യോഗം വിളിക്കണമെന്നുമാവശ്യപ്പെട്ട് രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ അമ്മയ്ക്ക് കത്തയച്ചിരുന്നു.

അമ്മ എക്‌സിക്യുട്ടീവുമായി കൂടിക്കാഴ്ച നടത്തണമെന്ന് ഡ്യുസിസിയും ആവശ്യപ്പെട്ടിരുന്നു. നടിമാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാലും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് 19ന് എക്‌സിക്യുട്ടീവ് ചേരാന്‍ ധാരണയായിരിക്കുന്നത്. അന്നുതന്നെ WCCയുമായി കൂടിക്കാഴ്ച നടത്താനും ആലോചനയുണ്ട്.

വിദേശത്തുള്ള മോഹന്‍ലാല്‍ രണ്ട് ദിവസത്തിനകം മടങ്ങിയെത്തും. ഇതിനു ശേഷമായിരിക്കും യോഗം ചേരുന്ന തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനമാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News