ജിവി രാജ സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ പൊലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം:ജി.വി.രാജ സ്കൂള്‍ പ്രിന്‍സിപ്പലിനെതിരെ പൊലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപ് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതായി സംശയമുണ്ടെന്നും അദ്ദേഹം സ്ഥാനത്ത് തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്

കായിക വിഭ്യാഭ്യസ വകുപ്പിനും ഇന്‍ലിജന്‍സ് എ.ഡി.ജി.പിക്കും കൈമാറിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രിന്‍സിപ്പാളിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങളാണ്

ജിവി രാജ കായിക സ്കൂള്‍ പ്രിന്‍സിപ്പള്‍ സി.എസ് പ്രദീപിനെതിരെ അതീവ ഗുരുതരമായ പരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ് എം സാഹിര്‍ തയ്യാറിക്കിയിക്കുന്നത് .


സ്കൂളില്‍ അടിക്കടി ഉണ്ടാവുന്ന ഭക്ഷ്യവിഷബാധക്ക് പിന്നില്‍ പ്രിന്‍സിപ്പള്‍ സി എസ് പ്രദീപാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത് . കുട്ടികളെ കൊണ്ട് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പൊലീസ് സംശയം .

പ്രദീപിനെതിരേ വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാനു കായികതാരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. ചുമതയേറ്റത് മുതല്‍ എല്ലാവര്‍ഷവും സംഭവിക്കുന്ന ഭക്ഷ്യവിഷബാധ വിരള്‍ ചൂണ്ടുന്നത് പ്രിന്‍സിപ്പലിന് നേരെയാണ്.

അധ്യാപകരേയും കുട്ടികളേയും പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിക്കുന്നു. പ്രദീപ് പ്രന്‍സിപ്പലായി വന്ന ശേഷം 25 പേര്‍ ട്രാന്‍സ്ഫര്‍ വാങ്ങി പോയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജി.വി.രാജ പ്രിന്‍സിപ്പലിനെ എതിരായ പരാതികള്‍ കായികവകുപ്പിലെ ഉന്നതര്‍ മുക്കിയെന്നാണ്.

കുട്ടികള്‍ക്ക് സ്പോര്‍ട്സ് സാധനങ്ങള്‍ വാങ്ങുന്നതിലും മെസിന്റെ നടത്തിപ്പിലും സ്കൂളിലെ നിര്‍മാണങ്ങളിലും പ്രദീപ് അഴിമതി നടത്തുന്നതായി ആരോപണമുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.

പോലീസ് രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്‍റലിജന്‍സ് എഡിജിപിക്ക് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News