കള്ളനോട്ട്‌ കേസ്: സീരിയല്‍ നടിയെയും ബന്ധുക്കളെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി

കള്ളനോട്ട്‌ കേസില്‍ കൊല്ലത്ത്‌ നിന്ന്‌ പിടിയിലായ സീരിയല്‍ നടിയെയും ബന്ധുക്കളെയുംവിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്‌ മാറ്റി.  മുഖ്യപ്രതി ഉള്‍പ്പെടെ ആറ്‌ പേര്‍ ഉടന്‍ പിടിയിലാകുമെന്നാണ്‌ സൂചന.

പ്രതികളുടെ ബാങ്ക്‌ നിക്ഷേപം ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്രോതസുകള്‍ ഇടുക്കിയില്‍ നിന്നുള്ള അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്‌.

കള്ളനോട്ട്‌ കേസില്‍ അറസ്‌റ്റിലായ സീരിയല്‍ താരം സൂര്യാശശികുമാര്‍, മാതാവ്‌ രമാദേവി, സഹോദരി ശ്രുതി എന്നിവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സ്വാമി ബിജു എന്നറിയപ്പെടുന്ന ബിജുവാണ്‌ കേസിലെ മുഖ്യപ്രതി.

ബിജുവിന്റെ നിര്‍ദേശപ്രകാരമാണ്‌ കഴിഞ്ഞ എട്ട്‌ മാസമായി വീട്ടില്‍ കള്ളനോട്ട്‌ അച്ചടിച്ചിരുന്നതെന്നാണ്‌ പ്രതികള്‍ നല്‍കിയ മൊഴി. സൂര്യയുടെ കൊല്ലത്തെ ആഡംബര വീട്ടില്‍ നടന്ന പരിശോധനയില്‍ 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും അച്ചടി യന്ത്രങ്ങളും പിടിച്ചെടുത്തിരുന്നു.

ആഡംബര ജീവിതം നയിച്ചിരുന്നത്‌ കള്ളനോട്ട്‌ കൈമാറ്റം വഴി മാത്രമാണോ മറ്റ്‌ ഇവരുടെ വരുമാന മാര്‍ങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ്‌ പരിശോധിക്കുന്നുണ്ട്‌. പ്രതികളുടെ ബാങ്ക്‌ നിക്ഷേപവും പരിശോധിച്ചുവരികയാണ്‌.

ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. നടിക്കും കുടുംബാഗംങ്ങള്‍ക്കുമെതിരെ യുഎപിഎ ചുമത്തും.

ബിജു ഉള്‍പ്പെടെ ആറ്‌ പേര്‍ ഉടന്‍ പിടിയിലാകുമെന്ന്‌ ഇടുക്കി എസ്‌ പി .കെ ബി വേണുഗോപാല്‍ പറഞ്ഞു. ഇടുക്കിയില്‍ നിന്ന്‌ പിടിയിലായ മൂന്ന്‌ പേരടക്കം ആറ്‌ പേരാണ്‌ കേസില്‍ അറസ്റ്റിലായത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here