ഓർത്തഡോക്സ് സഭാവൈദികരുടെ പീഡനം; തെളിവെടുപ്പുമായി അന്വേഷണ സംഘം; യുവതിയുടെ മൊ‍ഴിയില്‍ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും തെളിവെടുത്തു

ഓർത്തഡോക്സ് സഭ വൈദികർ യുവതിയെ പീഡിപ്പിച്ച കേസിൽ തെളിവെടുപ്പുമായി അന്വേഷണ സംഘം. യുവതി മൊഴിയിൽ പരാമർശിച്ചിരിക്കുന്ന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നടക്കം വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടന്നു.

പ്രതികൾക്കെതിരെ പരമാവധി തെളിവുകൾ സമാഹരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പീഡന കേസിൽ പ്രതികളായ വൈദികരെ ധൃതി പിടിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ക്രൈം ബ്രാഞ്ച്സംഘം.

പ്രതികൾക്കെതിരെ പരമാവധി തെളിവുകൾ സമാഹരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നാല് പ്രതികളിൽ മൂന്ന് പേർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതിനാൽ തീർപ്പ് ഉണ്ടാകുന്നത് വരെ കാക്കും.

ഈ കാലയളവിൽ തെളിവുകൾ സമാഹരിക്കും. ഇതിന്റെ ഭാഗമായി വൈദികനൊപ്പം യുവതി മുറിയെടുത്ത കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തി അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു.

പരാതിക്കാരിയുടെയും ഭർത്താവിന്റെയും വിശദമായ മൊഴി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാൻ വീണ്ടും രേഖപ്പെടുത്തി. കൂടുതൽ സാക്ഷി മൊഴികളും തുടർന്നുള്ള ദിവസങ്ങളിൽ ശേഖരിക്കും.

നിലവിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനും ശ്രമം പുരോഗമിക്കുന്നുണ്ട്. തിരുവല്ല ക്രൈം ബ്രാഞ്ച് ഓഫീസിൽ യോഗം ചേർന്നാണ് അന്വേഷണ സംഘം ഭാവി പരിപാടികൾ നിശ്ചയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel