കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ സംരക്ഷിക്കുക; രാപ്പകല്‍ സമരവുമായി പ്രവാസിസംഘം

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ സംരക്ഷിക്കുക; രാപ്പകല്‍ സമരവുമായി പ്രവാസിസംഘം. കോഴിക്കോട് എയര്‍ഇന്ത്യാ ഓഫീസിന് മുന്നില്‍ ഈ മാസം 10,11 തിയതികളിലാണ് സമരം.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ സംരക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കു എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള പ്രവാസിസംഘം 24 മണിക്കൂര്‍ രാപ്പകല്‍ സമരം നടത്തുന്നത്. കോഴിക്കോട് ബാങ്ക് റോഡിലെ എയര്‍ഇന്ത്യാ ഓഫീസിന് മുന്നില്‍ ആ മാസം 10,11 തിയതികളിലാണ് സമരം.

10 ന് രാവിലെ 10 മണിക്ക് എം പി വീരേന്ദ്രകുമാര്‍ എം പി സമരം ഉദ്ഘാടം ചെയ്യും. എം പി മാര്‍, എം എല്‍ എ മാര്‍, പ്രവാസികള്‍, രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. 11 ന് നടക്കുന്ന സമാപന സമ്മേളനം കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

കരിപ്പൂര്‍ വിമാനത്താവളത്തോട് കേന്ദ്ര സര്‍ക്കാരും എസര്‍പോര്‍ട്ട് അതോറിറ്റിയും നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തെ നശിപ്പിക്കാനാണ് ശ്രമം. ഇതിനെതിരായ സമരത്തില്‍ മുഴുവന്‍ പ്രവാസികളും ബഹുജനങ്ങളും സഹകരിക്കണമെന്നും പ്രവാസിസംഘം അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News