സ്വര്‍ണ്ണം നഷ്ടപ്പെട്ട പരാതിയില്‍ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് രാജേഷ്;  സംഭവത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നു 

സ്വര്‍ണ്ണം നഷ്ടപ്പെട്ട പരാതിയില്‍  പൊലീസ് സുനിലിനേയും തന്നെയും മര്‍ദ്ദിച്ചിട്ടില്ലന്ന് രാജേഷ്. ചങ്ങനാശേരിയില്‍ ആത്മഹത്യാ ചെയ്ത ദമ്പതികളില്‍ സുനില്‍കുമാറിന്റെ സുഹൃത്താണ് രാജേഷ്.

കഴിഞ്ഞ 12 വര്‍ഷമായി സുനിലിനൊപ്പം ജോലി ചെയ്തിരുന്ന രാജേഷ് സ്വര്‍ണ്ണം നഷ്ടപെട്ട ഉടമസ്ഥന്‍ നല്കിയ പരാതിയിലെ രണ്ടാം പ്രതിയാണ്. ചങ്ങനാശേരി സ്വദേശിയും നഗരസഭ കൗണ്‍സിലറുമായ സജികുമാറാണ് 400 ഗ്രാം സ്വര്‍ണ്ണം നഷ്ടപെട്ടതുമായി ബന്ധപെട്ട് പൊലീസില്‍ പരാതി നല്കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഭീഷണി പെടുത്തുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്തിട്ടില്ലെന്ന് കേസിലെ സുനിലിനൊപ്പമുണ്ടായിരുന്ന രാജേഷ് പീപ്പിള്‍ ടിവി യോട് വെളിപ്പെടുത്തി.

ഇരുവരെയും പൂര്‍ണ്ണ വിശ്വാസമായിരുന്നതിനാല്‍ ഉടമസ്ഥന്‍ സ്വര്‍ണ്ണത്തിന്റെ കണക്കോ മറ്റു കാര്യങ്ങളോ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ എട്ടു മാസമായി വരവു ചിലവു കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് 400 ഗ്രാം സ്വര്‍ണ്ണം നഷ്ടപെട്ട വിവരം അറിയുന്നത്.

ഇതേ പറ്റി ജോലിക്കാരയ സുനിലിനോടും രാജേഷിനോടും വിവരം ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്നാണ് ചങ്ങനാശേരി പോലീസില്‍ സജികുമാര്‍ ഇക്കഴിഞ്ഞ മൂന്നിന് പരാതി നല്കിയത്.

പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ സുനില്‍ സ്വര്‍ണ്ണം എടുത്തതായി സമ്മതിക്കുകയും ആകെയുള്ള 1 1 ലക്ഷത്തില്‍ 8 ലക്ഷം രൂപ ബുധനാഴ്ച തിരികെ നല്കാമെന്ന് സ്റ്റേഷനില്‍ വച്ച് സമ്മതിക്കുകയും ചെയ്തതായി രാജേഷ് പറഞ്ഞു.

പണം നല്‍കാമെന്നേറ്റ ദിവസമാണ് വീടിനുള്ളില്‍ സുനില്‍കുമാറിനെയും ഭാര്യയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം വസുതുതകള്‍ അന്വേഷിക്കാതെ ഈ സംഭവത്തെ രാഷ്ട്രീയ വത്കരിക്കാനും ശ്രമം നടന്നു.

സുനില്‍കുമാര്‍ മര്‍ദ്ദനമേറ്റ് മരിച്ചതാണെന്ന വ്യാജ പ്രചാരണം മുന്‍നിര്‍ത്തി യുഡിഎഫും ബിജെപിയും ഇന്ന് ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here