കോണ്‍ഗ്രസിനുള്ളിലും ‘കാസ്റ്റിംഗ് കൗച്ച് വിവാദം’ പഞ്ചായത്ത് പ്രസിഡന്റാക്കാം; പക്ഷേ നേതാവിനായി വിട്ടുവീഴ്ച്ച ചെയ്യണം

കോട്ടയം: പഞ്ചായത്ത് പ്രസിഡന്റാകണമെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളോടൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടതായി വനിതാ പഞ്ചായത്തംഗത്തിന്റെ പരാതി. കോട്ടയം കിടങ്ങൂരിലെ കെപിസിസി നേതാവിന് വേണ്ടി വനിത മെമ്പറെ ഫോണില്‍ വിളിച്ച് പ്രാദേശിക നേതാവ് പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയി.

പാദുവ സ്വദേശി ബിനോയി മാത്യു (45) ആണ് ഒളിവില്‍ പോയത്. കിടങ്ങൂര്‍ പഞ്ചായത്തംഗമാണ് പരാതിക്കാരി. നിലവില്‍ ഈ പഞ്ചായത്തില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എം പങ്കിട്ട് ഭരണം നടത്തിവരികായിരുന്നു. ധാരണപ്രകാരം നിലവിലെ പ്രസിഡന്റ് 15ന് രാജിവയ്ക്കു പിന്നീട് കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക.

ഈ സാഹചര്യത്തില്‍ രണ്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രസിഡന്റ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന് വേണ്ടി ഇടനിലക്കാരനായി പാദുവ സ്വദേശി ബിനോയി മാത്യു രംഗത്തെത്തിയത്.

പഞ്ചായത്ത് പ്രസിഡന്റാകണമെങ്കില്‍ പ്രമുഖ നേതാവിനായി ചില വിട്ടുവീഴ്ചകളൊക്കെ വേണമെന്നും ചിലവ് ചെയ്യണമെന്നുമൊക്കെ അശ്ലീല ചുവകലര്‍ന്ന രീതിയില്‍ ഇയാള്‍ വനിതാ മെമ്പറോട് സംസാരിച്ചതായി കിടങ്ങൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയില് ലൈംഗിക ആവശ്യങ്ങള്‍ പ്രകടിപ്പിച്ച് അപമാനിച്ചതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്നാല്‍ പരാതി പിന്‍വലിപ്പിക്കാന്‍ വനിതാ അംഗത്തിന് മേല്‍ സമ്മര്‍ദ്ദം ഏറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരാതി പിന്‍വലിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് വനിതാ അംഗം കൈരളി ഓണ്‍ലൈനിനോട് വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News